നമ്മുടെ നാട്ടിൽ നിര്ധനരായതും മാതാപിതാക്കൾ നഷ്ടപ്പെട്ടതുമായ ഒരുപാട് വിദ്യാർത്ഥികൾ പഠനത്തിനായി വളരെയധികം കഷ്ടതയനുഭവിക്കുന്നുണ്ട്. ഇവർക്കു വളരെയധികം സഹായകമാകുന്ന പദ്ധതിയാണ് “സ്നേഹപൂർവ്വം ” പദ്ധതി. സാമൂഹ്യ സുരക്ഷാ മിഷൻ മുഘേനെ നടപ്പിലാക്കുന്ന “സ്നേഹപൂർവ്വം “പദ്ധതിയിലേക്ക് ഡിസംബർ 31 വരെ അപേക്ഷിക്കാവുന്നതാണ്. നമുക്ക് അറിയാം സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് “സ്നേഹപൂർവ്വം”പദ്ധതി പ്രകാരം പ്രതിവർഷം 12,000 രൂപ വരെ സ്കോളർഷിപ് ലഭിച്ചു വരുന്നുണ്ട്. ഒന്നാം ക്ലാസ്സ് മുതൽ ബിരുദം ,പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് ‘സ്നേഹപൂർവ്വം ‘പദ്ധതി.
മാതാവോ പിതാവോ ,അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതോ അല്ലെങ്കിൽ നിർധനരായതോ ആയ സർക്കാർ ,സർക്കാർ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളൾക്കാണ് ഈ ധനസഹായം ലഭിക്കുന്നത്. 2020 -2021 അധ്യയന വർഷത്തെ ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടി ഇപ്പോൾ നിലവിലുള്ള ഉപഭോക്താക്കളും പുതിയ അപേക്ഷകരും പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി മുഘേനെ ഓൺലൈൻ ആയി അപ്ലോഡ് ചെയ്യേണ്ടതാണ്. പഠിക്കുന്ന സ്ഥാപനത്തിലെ മേധാവികൾ മുഘേനെയല്ലാതെ നേരിട്ട് നൽകുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. അച്ഛനോ അമ്മയോ നഷ്ടപ്പെട്ടവർക്കോ, നിർധനരുമായ വിദ്യാർത്ഥികൾക്കുമാണ് അപേക്ഷിക്കുവാൻ കഴിയുന്നത്.
ബി പി എൽ ശ്രേണിയിൽ പെട്ട വിദ്യാർത്ഥികൾക്ക് മുൻഗണന ഉണ്ട്. എ പി എൽ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് ഗ്രാമ പരിധിയിൽ 20,000 രൂപയും നഗര പരിധിയിൽ 22,375 രൂപയും ആണ് പരമാവധി വാർഷിക വരുമാനം വേണ്ടത്. ഈ പദ്ധതി പ്രകാരം ഒന്നാം ക്ലാസ് മുത ൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രതിമാസം 300 രൂപയും ,ആറാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രതിമാസം 500 രൂപയും പതിനൊന്നാം തരം ,പന്ത്രണ്ടാം തരം വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രതിമാസം 750 രൂപയുമാണ് ലഭിക്കുന്നത്.
കൂടാതെ ബിരുദം, പ്രൊഫഷണൽ ബിരുദം തുടങ്ങിയവയ്ക്ക് പ്രതിമാസം 1000 രൂപയുമാണ് ലഭിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി വിദ്യാർത്ഥിയുടെ ആവശ്യമായ രേഖകൾ പരിശോധിച്ച ശേഷം വിദ്യാർത്ഥിക്ക് വേണ്ടിയുള്ള അപേക്ഷ ഓൺലൈനായി കേരള സോഷ്യൽ സെക്യുരിറ്റി മിഷന്റെ പോർട്ടലിലേക്ക് സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ടോൾ ഫ്രീ നമ്പറായ 1800 120 1001 എന്നതുമായി ബന്ധപ്പെടുക. കൂടാതെ www.kssm.ikm.in എന്ന വെബ്സൈറ്റും സന്ദർശിക്കാവുന്നതാണ്.

by