നമുക്ക് അറിയാം പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഒരു നിക്ഷേപ പദ്ധതിയാണ് “സുകന്യ പദ്ധതി”. പെൺകുട്ടികൾ ഉള്ള രക്ഷിതാക്കൾ ഈ നിക്ഷേപ പദ്ധതിയുടെ ഭാഗമാകുന്നത് നാളേയ്ക്കുള്ള ഒരു കരുതലായി മാറുമെന്നതിൽ യാതൊരു സംശയവുമില്ല. ഗവൺമെന്റിന്റെ ഉറപ്പോടു കൂടിയുള്ള ഒരു പദ്ധതിയാണിത്. ഈ പദ്ധതിയിലേക്ക് പണം നിക്ഷേപിക്കുമ്പോൾ ഒരു ടാക്‌സ് എന്ന രീതിയിൽ മാതാപിതാക്കൾക്ക് ലഭിക്കുന്നു. പെൺകുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ ആ പണം അവർക്ക് ലഭിക്കുന്നു. ഇതിനായി പ്രത്യേക ടാക്‌സിന്റെ ആവശ്യകത വരുന്നില്ല.
ഒരു വർഷത്തേയ്ക്ക് വെറും 250 രൂപ വരെ നിക്ഷേപിക്കാനുള്ള സാഹചര്യവും നിലവിലുണ്ട്. ഈ കാലഘട്ടത്തിൽ ആർക്കും തന്നെ നിക്ഷേപം ഇത്രയും തുച്ഛമായ കാരണത്താൽ ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുന്നതാണ്. പെൺകുട്ടിയുടെ മാതാപിതാക്കൾക്കോ അല്ലെങ്കിൽ ആരാണോ അവരുടെ രക്ഷാധികാരി അവർക്ക് ഈ പദ്ധതിയിലേക്ക് നിക്ഷേപം നടത്താൻ സാധിക്കുന്നു. ഒരു ആൾക്ക് രണ്ടു പെൺകുട്ടികൾക്ക് വരെ ഈ പദ്ധതിയിലേക്ക് നിക്ഷേപിക്കാനായി സാധിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ 7.6 ശതമാനം വരെയാണ് നമുക്ക് പലിശ ലഭിക്കുന്നത് 14 വർഷം വരെയാണ് നമ്മൾ ഇതിലേക്കായി നിക്ഷേപം നടത്തേണ്ടത്.
പെൺകുട്ടിക്ക് 21 വയസ്സ് പൂർത്തിയാകുമ്പോൾ ആണ് നമുക്ക് നിക്ഷേപം ലഭിക്കുന്നത്. പ്രതിമാസം 1000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ പദ്ധതിയവസാനം 5,40000 രൂപ വരെ നമുക്ക് ലഭിക്കുന്നു. പ്രതി വർഷം 250 രൂപ തൊട്ട് 1.5 ലക്ഷം രൂപ വരെ നമുക്ക് നിക്ഷേപം നടത്താം. രാജ്യത്തെ എല്ലാ നാഷനലൈസ്‌ഡ് ബാങ്കുകളിൽ കൂടിയും നിങ്ങൾക്ക് ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുന്നു. കൂടാതെ ഓൺലൈൻ ആയും നിങ്ങൾക്ക് ഇൻവെസ്റ്റ്മെന്റ് നടത്താൻ സാധിക്കുന്നു. നിക്ഷേപം നടത്തുന്ന ആൾ പെൺകുട്ടിയുടെ രക്ഷിതാവ് ആയിരിക്കണം. കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ്, രക്ഷിതാവിന്റെ അഡ്രസ്സ് പ്രൂഫ് ,ഐഡന്റിറ്റി പ്രൂഫ് തുടങ്ങിയവയും ആവശ്യമാണ്.

by