കേരളത്തിലെ വീട്ടമ്മമാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ഇനി മാസം തോറും നിങ്ങൾക്ക് 2000 രൂപ ലഭിക്കുന്നു. എന്താ വിശ്വാസം വരുന്നില്ലേ. എന്നാൽ തീർച്ചയായും നിങ്ങൾക്ക് ഈ ഒരു വാർത്ത വ്യാജമല്ലെന്ന് വിശ്വസിക്കാം. സംസ്ഥാന സർക്കാരിന്റെ “സ്നേഹസ്പർശം “എന്ന ഈ നവ പദ്ധതിയുടെ ഭാഗമായാണ് ഈ ആനുകൂല്യം ലഭിക്കാൻ പോകുന്നത്. എന്നാൽ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് ചില നിബന്ധനകൾ ഉണ്ട്.
അർഹരായവർക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. പല പല ചൂഷണങ്ങൾക്കും വിധേയരായി വിവാഹിതരല്ലാത്ത അവസ്ഥയിൽ അമ്മമാരാകുന്ന വിഭാഗക്കാർക്കും അതെ പോലെ തന്നെ വിവാഹിതരല്ലാതെ അമ്മമാരാകുന്ന അഗതികൾക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. അർഹരായവർക്ക് പ്രതിമാസം 2000 രൂപ വെച്ചാണ് ലഭിക്കുന്നത്. വിവാഹിതരായ അമ്മമാർക്കോ,മാറ്റ് ഏതെങ്കിലും പുരുഷനുമൊത്തു കുടുമ്പജീവിതം നയിക്കുന്ന അമ്മമാർക്കോ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയില്ല.
സാമൂഹ്യ നീതി വകുപ്പ് ഓഫിസിൽ നിന്നും സാമൂഹ്യ സുരക്ഷാ മിഷന്റെ വെബ്‌സൈറ്റിൽ നിന്നും നിങ്ങൾക്ക് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യാം. ശേഷം അത് പൂരിപ്പിച്ചു ബന്ധപ്പെട്ട രേഖകൾ സഹിതം സാമൂഹ്യ നീതി വകുപ്പ് ഓഫീസർക്കോ ശിശു സംരക്ഷണ ഓഫീസർക്കോ അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് ഈ ലിങ്ക് സന്ദർശിക്കാവുന്നതാണ്.

by