നമുക്കറിയാം കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകത്തിന്റെ സാമ്പത്തിക നില തന്നെ കീഴ്മേൽ മറിഞ്ഞിരിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. പ്രത്യേകിച്ചും ഇന്ത്യയെ പോലുള്ള രാജ്യങ്ങളുടെ അവസ്ഥയും വളരെ ദയനീയമാണ് കാണാൻ സാധിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നാമെല്ലാം നേരിട്ടുകൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ രാജ്യത്തെ ജനങ്ങളുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഒരുപാട് ആനുകൂല്യങ്ങൾ നൽകി വരികയാണ്. നമുക്ക് അറിയാം നമ്മുടെ നാട്ടിലെ വലിയ ഒരു വിഭാഗം ആളുകൾ വിദേശ രാജ്യങ്ങളെ ആശ്രയിച്ചു കഴിയുന്നവരാണ്.
നമ്മുടെ രാജ്യം പോലെ തന്നെ വിദേശ രാജ്യങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ പലരും തൊഴിൽ രഹിതരായി തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്.ജനുവരി മാസം ഒന്നാം തീയതിയോ അതിനു ശേഷമോ തിരിച്ചെത്തിയവർക്ക് സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി 5000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപേക്ഷ സമര്പിച്ചവരിൽ ഒരു വിഭാഗം ആളികൾക്ക് തുക കിട്ടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഒരുപാട് പേർക്ക് ഇനിയും ഈ തുക ബാങ്ക് അക്കൗണ്ടിൽ വന്നിട്ടില്ല. അപേക്ഷ സമർപ്പിക്കുമ്പോൾ വന്നിട്ടുള്ള ചെറിയ തെറ്റുകളാണ് തുക ലഭിക്കാത്തതിന്റെ അടിസ്ഥാന കാരണമായി നോർക്ക ചൂണ്ടിക്കാട്ടുന്നത്.
തെറ്റുകൾ വന്ന അപേക്ഷകരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ബന്ധപ്പെട്ട തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് നോർകയിൽ നിന്നും മെസ്സേജ് അയച്ചിരുന്നു. പലരും അത് അത്ര ഗൗനിച്ചിരുന്നില്ല എന്നത് ഒരു വാസ്തവമായിരുന്നു. അത് കൊണ്ട് തന്നെ നിങ്ങളുടെ അപേക്ഷ പെൻഡിങ്ങിൽ ആണെന്നാണ് അർത്ഥമാക്കുന്നത്. ഇങ്ങനെ മെസ്സേജ് വന്നവർ 8802012345 എന്ന നമ്പറിലേക് ഒരു മിസ്സ്ഡ് കാൾ ചെയ്യുക. 24 മണിക്കൂറിനുള്ളിൽ അവർ നിങ്ങളെ തിരിച്ചു വിളിക്കുന്നതായിരിക്കും.
വിളിക്കുമ്പോൾ നിങ്ങൾ അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിച്ച രെജിസ്ട്രേഷൻ നമ്പർ പറഞ്ഞു കൊടുക്കുക. അപ്പോൾ അവർ ചെക് ചെയ്ത് എന്ത് കൊണ്ടാണ് തുക ലഭിക്കാത്തത് എന്നും ഇനി എപ്പോൾ തുക ബാങ്ക് അക്കൗണ്ടിൽ വരുമെന്നും അറിയിച്ചു തരുന്നതാണ്. അത് കൂടാതെ പലരും NRI അക്കൗണ്ടാണ് സമർപ്പിച്ചത്. പ്രവാസി ക്ഷേമ നിധിയിൽ അംഗത്വം ഉള്ളവർക്ക് 5000 രൂപക്ക് പുറമെ 1000 രൂപ അധികം നൽകുമെന്നും കൂടാതെ വൈറസ് രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ 10,000 രൂപ കൂടെ നല്കുമെന്നും അറിയിച്ചിരുന്നു.

by