ലോകത്തിലെ തന്നെ ഏറ്റവും വലിയ തപാൽ ശ്രിങ്കല നമ്മുടെ ഇന്ത്യയുടേതാണെന്ന കാര്യത്തിൽ നമുക്കെല്ലാം അഭിമാനിക്കാം. ഏകദേശം ഒന്നര ലക്ഷത്തിലധികം തപാലോഫീസുകൾ നമുക്കുണ്ട്. ഇതിൽ എൺപത് ശതമാനവും നമ്മുടെ ഗ്രാമീണ മേഖലയുടെ സ്വന്തവുമാണ്. എന്നിരുന്നാലും പോസ്റ്റ് ഓഫീസുകളുടെ ആവശ്യം വളരെ വലുതാണ്. രാജ്യത്തെ നഗരങ്ങളിൽ ഇനിയും പോസ്റ്റ് ഓഫീസുകളുട ലഭ്യത ഉറപ്പു വരുത്താൻ ജനങ്ങൾ നിരന്തരം ഇപ്പോഴും ആവശ്യപ്പെടുകയാണ്. ഇതിനൊരു പരിഹാരവും ഇപ്പോൾ ഭാരതീയ തപാൽ വകുപ്പ് കണ്ടെത്തിയിരിക്കുന്നു.
വ്യക്തികൾക്കും അത്പോലെ സ്ഥാപനങ്ങൾക്കും ഇനി സ്വന്തമായി തപാൽ ഓഫീസ് തുടങ്ങാവുന്നതാണ്. വീടിനടുത്തോ ,കോളേജുകൾ ,ഫാക്ടറികൾ തുടങ്ങിയയ്ക് അടുത്തോ എവിടെ വേണമെങ്കിലും നിങ്ങൾക്ക് സ്വന്തമായി ആരംഭിക്കാവുന്നതാണ്. അത് പോലെ തന്നെ പോസ്റ്റൽ ഏജൻറ് ആവാനും അവസരം ഉണ്ടായിരിക്കുന്നതാണ്. ഇതിലേക്കായി ഒരു നിശ്‌ചിത സ്ഥലത്തു സ്ഥിരതാമസക്കാരായ ആളുകൾക്കോ അത് പോലെ സ്ഥാപനങ്ങൾക്കോ ഇതിനായി അപേക്ഷിക്കാം. ഫ്രാൻജേസി മോഡലിലായിരിക്കും തപാലോഫീസിന്റെ പ്രവർത്തനം.
18 വയസ്സ് പൂർത്തിയായ എട്ടാം തരം വിദ്യാഭ്യാസ യോഗ്യതയുള്ള ആളുകൾക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി നിശ്ചയിച്ചിട്ടില്ല. തപാൽ സർവീസിൽ നിന്നും വിരമിച്ചവർക്കും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്കും മുൻഗണന ഉണ്ട്. നിലവിൽ തപാലോഫീസിൽ ജോലി ചെയ്യുന്നവരുടെ കുടുമ്പത്തിലെ അംഗങ്ങൾക്ക് അവർ ജോലി ചെയ്യുന്ന ഡിവിഷനിലേക്ക് അപേക്ഷിയ്ക്കാൻ പറ്റില്ല. യൂണിവേഴ്സിറ്റികൾ, കോളേജുകൾ, വ്യവസായ കേന്ദ്രങ്ങൾ, സ്റ്റേഷനറി ഷോപ്പുകൾ, ഡി ടി പി സെന്ററുകൾ പോലുള്ള സ്ഥാപനങ്ങൾക്കും ഈ ഫ്രാൻജേസി ഔട്ട്ലെറ്റിന് വേണ്ടി അപേക്ഷിയ്ക്കാം. ഇതിനു വേണ്ടി സ്വന്തമായയോ വാടകയ്‌ക്കോ ഒരു മുറി വേണം.
കുറഞ്ഞത് 5000 രൂപ സെക്യൂരിറ്റി തുകയായി അടയ്ക്കണം. ഇടപാടുകളുടെ മൂല്യം വര്ധിക്കുന്നതിനനുസരിച് ഈ നിക്ഷേപവും കൂട്ടണം. തപാൽ വകുപ്പിന്റെ സ്റ്റാമ്പുകളുടെയും കാർഡുകളുടെയും സ്റ്റേഷനറികളുടെയും വില്പനകൾ ഈ സ്വകാര്യ പോസ്റ്റ് ഓഫീസുകൾക്ക് നടത്താം. രെജിസ്റ്റഡ്, സ്പീഡ് പോസ്റ്റ്, മണിയോർഡർ തുടങ്ങിയവയുടെയും ബുക്കിംഗ് സ്വീകരിക്കാം. തപാൽ ലൈഫ് ഇൻഷുറൻസിന്റെ ഏജൻറ് ആയി പ്രവർത്തിക്കുകയും അവയുടെ പ്രീമിയം എടുക്കൽ ഉൾപ്പെടെ വില്പനാനന്തര സേവനവുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുകയും ചെയ്യാം. കൂടാതെ വിവിധ ബില്ലുകൾ,ടാക്‌സുകൾ, ഫൈനുകൾ തുടങ്ങിയവയും കൈപറ്റാവുന്നതാണ്.
രെജിസ്റ്റഡ് ഉരുപ്പടികൾക്ക് 3 രൂപയും സ്പീഡ് പോസ്റ്റിന് 5 രൂപ വീതവും കമ്മീഷൻ കിട്ടും. പോസ്റ്റൽ സ്റ്റാമ്പുകൾക്ക് വിലയുടെ 5 ശതമാനവും ലഭിക്കും. 200 രൂപയുടെ മണി ഓർഡറുകൾക്ക് മൂന്നര രൂപയും അതിൽ കൂടുതൽ തുകയ്ക്ക് 5 രൂപയും ലഭിക്കും.സ്റ്റാമ്പുകൾ വിൽക്കാൻ മാത്രം അധികാരമുള്ള ഏജന്റിനും 5% കമ്മീഷൻ ലഭിക്കും. തപാൽ ഫ്രാഞ്ചസിക്കായുള്ള അപേക്ഷകർ തപാൽ വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷ തപാൽ ഡിവിഷൻ ഓഫീസിൽ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെട്ടാൽ തപാൽ വകുപ്പുമായി ഒരു കരാറിൽ ഒപ്പു വെക്കണം.

by