പ്രതിമാസം 15 ലക്ഷം രൂപയോളം ലാഭം കിട്ടിയേക്കാവുന്ന ഒരു വ്യത്യസ്തമായ ബിസിനസ് പരിചയപ്പെടാം. മിനറൽ വാട്ടർ ബോട്ടിൽ ഇപ്പോഴും വലിയ അവസരം ഉള്ള സംരംഭം തന്നെയാണ്. 1 ലിറ്റർ മുതൽ 10 ലിറ്റർ വരെയുള്ള ബോട്ടിൽ ലഭ്യമാണ്. വലിയ ക്യാനിൽ നിർമിച്ച് വിൽക്കാൻ ആവശ്യമായ മെഷീനുകൾ, ചിലവുകൾ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്.
ഇതിനാവശ്യമായ 2 മെഷീനുകൾ ആണ് ആദ്യം വാങ്ങേണ്ടത്. പ്രീ ഹീറ്റഡ് മെഷീനും ബ്ലോഗിങ് മെഷീനും ആണ് വേണ്ടത്. 7 ലക്ഷം രൂപ മുതൽ ആണ് ഇതിന്റെ വില, ഈ 2 മെഷീനും ഒരുമിച്ചാണ് വാങ്ങാൻ സാധിക്കുന്നത്. മെഷീൻ എവിടെ നിന്നും കിട്ടുമെന്നും കമ്പനിയുടെ വിവരങ്ങളും താഴെ കൊടുത്തിട്ടുണ്ട്. നിങ്ങൾക്ക് നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
ഇതിന്റെ മാർക്കറ്റിങ് ഒന്നുകിൽ നമ്മുക്ക് തന്നെ ചെയ്യാം, അല്ലെങ്കിൽ അതിനായി ജോലിക്കാരെ നിയമിക്കാം. വീട്ടിൽ സൗകര്യമുണ്ടെകിൽ വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. പ്രോഡക്റ്റ് ഉണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കൾ ഓൺലൈനായിട്ടും അല്ലാതെയും വാങ്ങാൻ സാധിക്കും. 1 ദിവസം 10 മണിക്കൂർ കൊണ്ട് ഏകദേശം 1000 ബോട്ടിൽ നിർമ്മിക്കാൻ ഈ മെഷീൻ കൊണ്ട് സാധിക്കും. ഒരു മാസത്തിൽ 26000 ബോട്ടേൽ ഉത്പാദിക്കാം. ഒരു ബോട്ടിലിന് ഏകദേശം 80 രൂപ മുതൽ വില ലഭിക്കും. ഒരു ബോട്ടിലിന് മൊത്തത്തിൽ ചിലവ് വരുന്നത് 20 രൂപയാകും. അങ്ങനെ 60 രൂപ ലാഭം. ഇങ്ങനെ ഒരു ദിവസം 60,000 രൂപ (1000*60). വരെ ലഭിക്കും.
Alantech Industrial Solutions
IX/581, Old No 1/123E
Puthussery Bld, Pala Jn.
Mookkannoor – 683577
Cochin , Kerala

by