നിങ്ങൾക്ക് അനുയോജ്യമായ ജോലി തിരഞ്ഞെടുത്തു അതിൽ നിന്നും വരുമാനം ലഭിക്കുന്ന ഒരു ഓൺലൈൻ ജോലിയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. ജോലിക്ക് പോകാൻ ആകാതെ കഷ്ടപ്പെടുന്നവർക്കും വീട്ടിൽ വെറുതെ ഇരിക്കുന്നവർക്കും അധിക വരുമാനം ലഭിക്കുന്ന ഒരു ഓൺലൈൻ ജോലിയാണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്. എങ്ങനെ ചെയ്യാമെന്നും അതിന്റെ വരുമാനം എങ്ങനെ ലഭിക്കുമെന്നും കൂടുതൽ വിവരങ്ങൾക്കും തുടർന്ന് വായിക്കുക.
നിങ്ങൾ ഏത് മേഖലയിൽ ജോലി ചെയ്യാനാണോ കഴിവും താല്പര്യവുമുള്ളത്, ആ ജോലികൾ തന്നെ കിട്ടുന്ന ഒരു ഓൺലൈൻ സൈറ്റാണ് അപ് വർക്ക്.കോം .പല കമ്പനികളും നിരവധി ജോലികൾ ഓരോ ടാസ്കുകളായി ഈ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. ഈ ടാസ്കുകളിൽ നിങ്ങൾക്ക് അനിയോജ്യമായ ജോലികൾ കണ്ടുപിടിച്ചു നമ്മൾ അവർക്ക് ചെയ്ത് കൊടുക്കുമ്പോൾ അത് വഴിയാണ് നിങ്ങൾക്ക് വരുമാനം കിട്ടുന്നത്. ഇതിന്നായി ആദ്യം ചെയ്യേണ്ടത് ഒരു അക്കൗണ്ട് ഉണ്ടാക്കുക എന്നതാണ്, എങ്ങനെ അക്കൗണ്ട് ഉണ്ടാക്കാം എന്നു നോക്കാം.
ആദ്യം നിങ്ങളുടെ ഇ മെയിൽ അഡ്രസ് ടൈപ്പ് ചെയ്ത് കൊടുക്കുക. ശേഷം ഇൻബോക്സിൽ അപ് വർക്ക്.കോം മിന്റെ മെയിൽ വെരിഫൈ ബട്ടണിൽ ക്ലിക്ക് ചെയ്‌തു അക്കൗണ്ട് ആക്ടിവേറ്റ് ആക്കുക. ശേഷം പേര്, പാസ്സ്‌വേർഡ് എന്നിവ ക്രീയേറ്റ് ചെയ്യുക. പിന്നീട് നിങ്ങൾ വർക് ചെയ്യാൻ എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യാം. കൂടെ തന്നെ യൂസർ നെയിം കൂടെ കൊടുത്തു അക്കൗണ്ട് ഉണ്ടാക്കുക. തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ രേഖകൾ എന്റർ ചെയ്ത് കൊണ്ട് ബയോഡാറ്റ കൊടുക്കുക.
അടുത്ത വരുന്ന പേജിൽ നിങ്ങൾ കൊടുക്കേണ്ട വിവരങ്ങൾ ഏത് ജോലി, എക്സ്‌പീരിയൻസ് ലെവൽ, വിദ്യാഭാസ യോഗ്യത, ഭാഷകൾ, മണിക്കൂറിൽ എത്ര വേതനം വേണം, നിങ്ങളുടെ ജോലിയുടെ കാര്യങ്ങളെ പറ്റിയുള്ള ഒരു വിവരണം എന്നിവയാണ്. ഫീ ആയി നിങ്ങളുടെ മണിക്കൂർ വേതനത്തിന്റെ 2% അവർ ഈടാക്കുന്നതാണ്. അഡ്രസ്, ഫോൺ നമ്പർ എന്നി വിവരങ്ങൾ കൊടുത്തു പ്രൊഫൈൽ പൂർത്തിയാക്കുക. ശേഷം നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലികൾ ചെയ്തു വരുമാനം സമ്പാദിക്കാ൦ .

by