നമ്മുടെ നാട്ടിലെ യുവാക്കളുടെ പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്നാണ് തൊഴിലില്ലായ്മ. ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാൻ നിരവധി തൊഴിൽ പരിശീലന കോഴ്‌സുകൾ കൊണ്ട് സാധിക്കും. ഈ കോഴ്‌സുകളുടെ സെര്ടിഫിക്കറ്റ് കൊണ്ട് ഒരു ജോലി നേടാനോ പുതുതായി ഒരു സംരംഭം തുടങ്ങാനോ സാധിക്കും. പക്ഷെ ഇത്തരം കോഴ്‌സുകൾ പഠിക്കുന്നതിന് ഈടാക്കുന്ന ഫീസ് വളരെ കൂടുതലായത് കൊണ്ട് തന്നെ സാധാരണക്കാർക്ക് ഇത് അസാധ്യമാണ്. അത്രത്തിലുള്ളവർക്ക് ആശ്വാസമായി കേരളത്തിലെ എല്ലാ ജില്ലകളിലും സൗജന്യമായി തൊഴിൽ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളു൦ , ഒപ്പം സംരംഭം തുടങ്ങാൻ ആവശ്യമായ ക്ലാസും ലഭിക്കുന്ന ഒരു അവസരത്തെ പരിചയപ്പെടാം.
ഈ സഥാപനങ്ങളുടെ പേര് RSETI (റൂറൽ സെല്ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്സ്ടിട്യൂറ്സ്) എന്നാണ് . മുഴുവൻ സമയ ക്ലാസ്സായി ലഭിക്കുന്ന പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് കോഴ്സ് സർട്ടിഫിക്കറ്റ്, കൂടാതെ സ്വന്തമായി സംരംഭം തുടങ്ങാൻ ആവശ്യമായ വായ്‌പ ലഭിക്കാനുള്ള അപേക്ഷ നൽകാനും ഈ സ്‌ഥാപനം (RSETI) സഹായിക്കും. പരിശീലന൦ കഴിഞ്ഞ് 2 വർഷം സ്ഥാപനത്തിന്റെ സഹായവും സേവനവും വിദ്യാർഥികൾക്ക് ലഭിക്കും. 6 ദിവസം മുതൽ 45 ദിവസം വരെ നീണ്ടു നിൽക്കുന്ന കോഴ്സുകളിൽ വിദ്യാർഥികളുടെ ആവശ്യകത അനുസരിച്ച് വിവിധ കോഴ്‌സുകളിലും പരിശീലനം ലഭിക്കുന്നതാകും.
ചില കോഴ്‌സുകളുടെ അവയുടെ ദൈർഖ്യവും നോക്കാം, മൊബൈൽ ഫോൺ റിപ്പയറിങ്- 30 ദിവസം, ഫോട്ടോഗ്രാഫി/ വിഡിയോഗ്രഫി – 30 ദിവസം, TV ടെക്‌നിഷ്യൻ – 30 ദിവസം, കളിപ്പാട്ട നിർമാണം- 13 ദിവസം, ഡയറി/ വെർമി കമ്പോസ്റ്റ് – 10 ദിവസം,ബ്യൂട്ടി ക്ലിനിക്- 30 ദിവസം, മെൻസ് ടൈലറിംഗ്- 30 ദിവസം, അഗർബത്തി നിർമാണം – 10 ദിവസം, വെൽഡിങ്/ ഫാബ്രിക്കേഷൻ- 30 ദിവസം, വയറിങ്- 30 ദിവസം, 2 വീലർ റിപ്പയറിങ്- 30 ദിവസം, വീട് പെയിന്റിംഗ് 10 ദിവസം, റബ്ബർ ടാപ്പിംഗ് – 10 ദിവസം, കമ്പ്യൂട്ടർ ഹാർഡ് വെയർ/ dtp – 45 ദിവസം തുടങ്ങി നിരവധി കോഴ്‌സുകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

by