വിദേശത്ത് നിന്നും ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയവർക്കും നാട്ടിലുള്ള പുതിയ സംരഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ആണ് താഴെ കൊടുത്തിട്ടുള്ളത്. നിരവധി ബിസിനസ് ഐഡിയകൾ ഉൾപ്പെടുന്ന വീഡിയോ കണ്ടതിന് ശേഷം ഉചിതമായത് തിരഞ്ഞെടുക്കാം. 3 മെഷീനുകൾ കൊണ്ട് തുടങ്ങാവുന്ന 3 വ്യത്യസ്ത സംരംഭങ്ങൾ നോക്കാം. ബനാന ചിപ്സ് സ്ലൈസിംഗ് മെഷീൻ ഉപയോഗിച്ച് ചിപ്സ് മേക്കിങ് യൂണിറ്റ് തുടങ്ങാ൦ .ഈ മെഷീന്റെ വില 25,000 രൂപ മാത്രമാണ് .1 മണിക്കൂറിൽ ഏകദേശം 150 കിലോ പഴം മുറിക്കാൻ കഴിയും.
മറ്റൊരു മെഷീൻ പരിചയപ്പെടുത്തുന്നത് പൊട്ടറ്റോ ചിപ്സ് സ്ലൈസിംഗ് മെഷീൻ ആണ്.ചെറിയ വിലയിൽ സർവീസ് വാറന്റിയോടെ വാങ്ങാൻ കഴിയുന്ന മെഷീൻ ഉപയോഗിച്ച് 150 കിലോ ഒരു മണിക്കൂറിൽ സ്ലൈസ് ചെയ്യാം. പ്രവർത്തിക്കാൻ 220 വോൾട് സിംഗിൾ ഫേസ് കറന്റ് കണക്ഷൻ മതിയാകും. മെഷീന്റെ കൂടെ പല തരം ബ്ലൈഡുകൾ ഉപയോഗിച്ച് ഒരുപാട് പച്ചക്കറികളും മുറിക്കാൻ സാധിക്കും. ഹോട്ടലുകളിലെ പച്ചക്കറികൾ ഈ മെഷീൻ ഉപയോഗിച്ച് മുറിച്ചും വാടകയ്ക്ക് കൊടുത്തും വരുമാനം ഉണ്ടാക്കാം.
മറ്റൊരു മെഷീൻ ആണ് അടുത്തത് കപ്പ സ്ലൈസിംഗ് മെഷീൻ ആണ്. 21,000 രൂപയാണ് ഇതിന്റെ വില, ഒരു മണിക്കൂറിൽ 150 കിലോ കപ്പ സ്ലൈസ് ചെയ്യാൻ കഴിയും. അര hp, 220 വോൾട് സിംഗിൾ ഫേസ് കറന്റ് കണക്ഷൻ മതി ഇത് പ്രവർത്തിക്കാൻ. മേൽ പറഞ്ഞ ബിസിനസ് ഐഡിയകൾ കൂടാതെ 60 ഓളം സംരംഭങ്ങളെ പറ്റി അറിയാൻ താഴെയുള്ള വീഡിയോ കണ്ടു മനസ്സിലാക്കുക.

by