വിദ്ധാർഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പുകൾ

- Sponsored Links -

കേരളത്തിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ കഴിയുന്ന 2 സ്കോളര്ഷിപ്പുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. അതിൽ ഒന്നാമത്തെ സ്കോളർഷിപ് ആണ് ഒബിസി പ്രീമെട്രിക് സ്കോളർഷിപ്പ്. ഇതിന് അപേക്ഷിക്കാൻ യോഗ്യതയുള്ളത് സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ്. അപേക്ഷിക്കുന്ന വിദ്യാർഥിക്ക് മുൻവർഷത്തെ വാർഷിക പരീക്ഷയിൽ 80% ൽ കുറയാത്ത മാർക്ക്ഉണ്ടായിരിക്കണം.<< അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക>>.

സ്കോളർഷിപ്പ് ലഭ്യമാക്കുന്നത് വാർഷിക വരുമാനം കുറഞ്ഞവർക്കും കൂടിയ മാർക്കുള്ള വിദ്യാർഥികളുടെ അടിസ്ഥാനത്തിലാകും. ബാങ്ക് അക്കൌണ്ടിലാകും തുക ലഭിക്കുന്നത്. അപേക്ഷ ഫോറം പൂരിപ്പിച്ച് സ്കൂൾ പ്രധാനാധ്യാപകരെ ഏൽപ്പിക്കേണ്ടതാണ്. മറ്റൊരു സ്കോളര്ഷിപ്പ് ആണ് നിക്കോൺ സ്കോളർഷിപ്പ് പ്രോഗ്രാം.ഫോട്ടോഗ്രാഫി സംബന്ധിയായ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളിൽ പഠിക്കാനും ആവശ്യമായ സാധനങ്ങൾ വാങ്ങാനും സഹായമെന്ന രീതിയിൽ നിക്കോൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിക്കോൺ സ്കോളർഷിപ്പ് പ്രോഗ്രാം അവതരിപ്പിക്കുന്നു.

- Sponsored Links -

ഇതിന് യോഗ്യതയുള്ളത് ആർക്കൊക്കെ എന്ന് നോക്കാം. സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളിൽ ( വാർഷിക വരുമാനം പ്രതിവർഷം 6 ലക്ഷം രൂപയിൽ കുറവായിരിക്കണം) നിന്നുള്ള വിദ്യാർത്ഥിൾക്കാണ് അർഹത. അവരുടെ ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട കോഴ്സുകൾ പഠിക്കുന്നതിന് ആവശ്യമായാണ് ഈ തുക ലഭിക്കുന്നത്. മാത്രമല്ല +2 കഴിഞ്ഞ ഫോട്ടോഗ്രാഫി കോഴ്സിൽ ചേർന്നിട്ടുള്ള വിദ്യാർത്ഥികൾക്ക് ആണ് ഒരു ലക്ഷം രൂപ വരെ സ്കോളർഷിപ്പ് ആനുകൂല്യം നിക്കോൺ നൽകുന്നത്. <<കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക>>

- Sponsored Links -

Leave a Reply