വീട്ടിൽ തന്നെ ആർക്കും തുടങ്ങാൻ കഴിയുന്നതും എന്നാൽ വിജയ സാധ്യത ഉള്ളതുമായ ഒരു ചെറിയ ബിസിനസ് ആണ് ഇവിടെ വിവരിക്കുന്നത്. ആയുർവേദിക് ടൂത് പൌഡർ നിർമിക്കുന്നതും അതിന്റെ സാധ്യതകളെയും ആവശ്യമായ സാധനങ്ങളും മറ്റ് വിവരങ്ങളുമാണ് ഇവിടെ വിവരിക്കുന്നത്. ആയുർവേദം ആയത് കൊണ്ട് തന്നെ പല്ല് വേദനയ്ക്കും പല്ല് വൃത്തിയാക്കാനുമെല്ലാം ഇത് വാങ്ങുന്നത് നിരവധി ആളുകളാണ്. അത് കൊണ്ട് തന്നെ മാർക്കറ്റ് പിടിച്ചടക്കാൻ വളരെ എളുപ്പമാണ്.
ഇത് ഉണ്ടാക്കേണ്ട രീതിയും ആവശ്യമായ സാധനങ്ങളും എന്തൊക്കെയെന്ന് നോക്കാം. ഒരു കിലോ പൌഡർ ഉണ്ടാക്കുന്നതിന് ആര്യവേപ്പിലയുടെ പൌഡർ 600 ഗ്രാം വേണ്ടി വരും. അടുത്തതായി ത്രിഫല ചൂർണം ഒരു 300 ഗ്രാം, 100 ഗ്രാം ഉപ്പ്. ഇത് മൂന്നും നന്നായി മിക്സ് ചെയ്ത് (ഫ്ലോർ മിൽ ഉപയോഗിക്കാം) നിർമിക്കാം. പിന്നീട് വേണ്ടത് ഇത് പാക്ക് ചെയ്യാൻ ആവശ്യമായ സാധനങ്ങൾ ആണ്. ഓൺലൈനായി ആവശ്യമായ സാധനങ്ങൾ വിലക്കുറവിൽ ലഭിക്കുന്നതാണ്.
ഏകദേശം 50 രൂപയോളം ആണ് നീം പൗഡറിന്റെ വില. തിരഫലത്തിന്റെ പൌഡർ 100 രൂപ കിലോ ക്ക് ഓൺലൈനായി വാങ്ങാൻ കഴിയുന്നതാണ്. ഇനി നമുക്ക് ഇത് എത്ര രൂപയ്ക്ക് വിൽക്കാമെന്നും ലാഭം എത്രയെന്നും നോക്കാം. 1 കിലോ ഉണ്ടാക്കാൻ വേണ്ടി വരുന്നത് 70 രൂപ, ലേബർ ചാർജ് 100 രൂപ, കറന്റ് ചിലവ് 100 രൂപ, ട്രാൻസ്‌പോർട് + പാക്കിങ് 130 രൂപ. അങ്ങനെ 400 രൂപയോളം രൂപയ്ക്ക് 1 കിലോ പ്രോഡക്റ്റ് ഉണ്ടാക്കാം. ഇത് കിലോ 600 രൂപയ്ക്ക് വിൽക്കാൻ കഴിയും.

by