പുതിയ പാസ്പോര്ട്ട് ഇങ്ങനെ

- Sponsored Links -

നമുക്ക് അറിയാം നമ്മളിൽ ഭൂരിഭാഗം പേരും പാസ്സ്‌പോർട്ട് എടുത്തവരായിരിക്കും. ഇനി 2021 ൽ നമുക്ക് ലഭിക്കാൻ പോകുന്നത് അടിമുടിരൂപ മാറ്റം വരുത്തിയ പാസ്സ്പോർട്ടുകളായിരിക്കും. അതായത് പാസ്സ്പോർട്ടിൽ കേന്ദ്ര സർക്കാർ പുതിയ മാറ്റങ്ങൾ വരുത്താൻ പോവുകയാണ്. ഇനി 2021 മുതൽ “ഇ -പാസ്സ്‌പോർട്ട് “എന്ന രീതിയിലാണ് കേന്ദ്ര സർക്കാർ പാസ്സ്പോർട്ടുകൾ വിതരണം ചെയ്യാൻ പോകുന്നത്. ഇനി മുതൽ ഇലക്ട്രോണിക് മൈക്രോ പ്രോസസ്സർ ചിപ്പുമായാണ്” ഇ-പാസ്സ്പോർട്ടുകൾ “രംഗ പ്രവേശനം ചെയ്യുക.

പുതുതായി പാസ്പോർട്ട് എടുക്കുന്നവർക്കും റീ ഇഷ്യു ചെയ്യുന്നവർക്കും 2021 മുതൽ ഇ-പാസ്സ്പോർട്ടുകളായിരിക്കും നൽകുന്നത്. നിങ്ങളുടെ കൈവശം ഉള്ള പാസ്സ്പോർട്ടുകൾ സ്വമേധയാ നിങ്ങൾ “ഇ -പാസ്സ്‌പോർട്ട് “രൂപത്തിലേക്ക് മാറ്റേണ്ട ആവശ്യമില്ല. മറിച്ചു നിങ്ങളുടെ കൈവശം ഉള്ള പാസ്സ്പോർട്ടുകൾ നിങ്ങൾ 2021 ൽ പുതുക്കുമ്പോൾ നിങ്ങളുടെ കൈകളിലെത്തുന്നത് ചിപ്പുകൾ ഘടിപ്പിച്ച പാസ്സ്‌പോർട്ടുകൾ ആകും എന്നർത്ഥം.

- Sponsored Links -

വ്യാജ പാസ്സ്പോർട്ടുകൾ തടയുന്നതിനും പാസ്‌പോർട്ടിൽ വരുത്തുന്ന കൃത്രിമങ്ങൾ ശെരിയായ രീതിയിൽ കണ്ടെത്തുന്നതിനും വേണ്ടിയും കൂടെയാണ് പാസ്സ്പോർട്ടുകൾക്ക് ഈ രൂപം മാറ്റം വരുത്തുന്നത്. അത് കൊണ്ട് തന്നെ ട്രയൽ അടിസ്ഥാനത്തിൽ നിലവിൽ 20000 വരുന്ന ഒഫീഷ്യൽ ഡിപ്ലോമാറ്റിക്ക് ഇ-പാസ്സ്പോർട്ടുകൾ വിതരണം ചെയ്തിട്ടുണ്ട്. അങ്ങനെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഈ രീതിയിൽ തന്നെ പാസ്പോര്ട്ട് നൽകാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതായത് ഭാവിയിൽ നമ്മുടെ കൈകളിൽ “ഇ -പാസ്സ്പോർട്ടുകൾ ആണ് കാണുക എന്ന സാരം.

- Sponsored Links -

Leave a Reply