നമുക്ക് അറിയാം എല്ലാവരും തന്നെ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന കേക്കുകളുടെയും മറ്റു ഭക്ഷ്യോത്പന്നങ്ങളുടെയും ഒക്കെ പിറകെയാണ്.ചിലർ വാണിജ്യാടിസ്ഥാനത്തിലും മറ്റു ചിലർ അല്ലാതെയും ഇവ ഉണ്ടാക്കുന്നു. എന്നാൽ വായണിജ്യാടിസ്ഥാനത്തിൽ ഇവ ഉണ്ടാക്കുന്നവർക്ക് ഇവയ്ക്കുള്ള ലൈസെൻസ് നിർബന്ധമാണ് എന്നുള്ള ഒരു കർശന നിയമം ഇപ്പോൾ വന്നിരിക്കുകയാണ്.ചിലർക്ക് ലൈസെൻസ് ഉണ്ടെങ്കിലും ഭൂരിഭാഗം പേർക്കും ഇവ ഇല്ല എന്നാണ് വാസ്തവം. ഇങ്ങനുള്ളവർക്ക് 50,000 രൂപ വരെ പിഴയും കൂടാതെ മൂന്നു മാസം തടവ് ശിക്ഷയുമാണ് ഇപ്പോൾ വിധിക്കുന്നത്.
വാണിജ്യാടിസ്ഥാനത്തിൽ ഭക്ഷ്യോത്പന്നങ്ങൾ നിർമിക്കുന്നതിനും അത് പോലെ വിൽക്കുന്നതിനും ലൈസൻസും അതെ പോലെ രജിസ്ട്രേഷനും ആവശ്യമാണ്. സാധാരണയായി ഒരു വർഷത്തേക്കാണ് ലൈസൻസും രെജിസ്റ്റ്റേഷനും എടുക്കുന്നത്. എന്നാൽ ഒരു വർഷത്തേക്കുള്ള വരുമാനം 12 ലക്ഷമോ അതിൽ കൂടുതലോ ഉണ്ടെങ്കിൽ മാത്രം 3000 രൂപ ചിലവാക്കി നിങ്ങൾ ലൈസൻസിന് അപേക്ഷിച്ചാൽ മതിയാകും. എന്നാൽ 12 ലക്ഷത്തിൽ കുറവാണ് നിങ്ങളുടെ വാർഷിക വരുമാനമെങ്കിൽ നിങ്ങൾ കേവലം 100 രൂപ അടച്ചു രെജിസ്ട്രേഷൻ എടുത്താൽ മാത്രം മതിയാകുന്നതാണ്.
കൂടാതെ നിങ്ങൾ ഉൽപന്നങ്ങൾ ഉണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുന്ന നിറങ്ങളും മറ്റു ചേരുവകളുമെല്ലാം തന്നെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ചു തന്നെയായിരിക്കണം. നിങ്ങക്ക് അക്ഷയ സെന്ററുകൾ വഴി രെജിസ്ട്രേഷൻ വളരെ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കുന്നതാണ്. ഇതിനായി നിങ്ങളുടെ ആധാർകാർഡ് അല്ലെങ്കിൽ തിരിച്ചറിയൽ കാർഡ്, നിങ്ങളുടെ ഫോട്ടോ, തദ്ദേശ സ്ഥാപനത്തിൽ നിന്നും ലഭിച്ച അനുമതി പത്രം, കൂടാതെ 100 രൂപയും കൂടെ ചിലവാക്കിയാൽ 12 മാസത്തേക്കുള്ള ലൈസെൻസ് നിങ്ങൾക്ക് ലഭിക്കുന്നു. വർഷാവസാനം ഇവ പിന്നീട് പുതുക്കിയാൽ മതിയാകുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ബിസിനെസ്സ് നിയമപ്രകാരമാണ് ചെയ്യുന്നത് എന്നുള്ള ആശ്വാസവും സംതൃപ്തിയും ലഭിക്കുന്നു.

by