സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സഹായകമാകുന്ന ചില ആശയങ്ങളും വിജയ സാധ്യതയുള്ളതുമായ സംരംഭങ്ങളെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ആദ്യം പരിചയപ്പെടുത്തുന്ന സംരംഭം വളർത്തു മൃഗങ്ങളുമായി ബന്ധപ്പെട്ടതാണ്. പെറ്റസിന്റെ കൺസൾട്ടൻസി ആവാം, ഡേ കെയർ സെന്ററുകൾ ആവാം, അവയുടെ ആഹാരങ്ങളാകാം. പെറ്റ് ഫുഡ് ഇൻഡസ്ടറി വളരെ പെട്ടെന്ന് വളർന്ന് കൊണ്ടിരിക്കുന്ന ഒന്ന് തന്നെയാണ്.
മറ്റൊരു ബിസിനസ് ഐഡിയ മത്സ്യമാംസങ്ങള്‍ തിന്നാത്തവർക്ക് സേവനം ചെയ്യുന്നതുമായ ബന്ധപ്പെട്ടതാണ്. അതായത് വെജിറ്റേറിയൻ ഹോട്ടലുകൾക്ക് ഇപ്പോൾ സാധ്യത വളരെ കൂടിക്കൊണ്ടിരിക്കുന്ന. അത് പോലെ മത്സ്യ മാംസങ്ങൾ അടങ്ങാത്ത ആഹാരങ്ങളുടെ ബിസിനസ് ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കാരണം നമ്മുടെ രാജ്യത്ത് വെജിറ്റേറിയൻ ആയവരുടെ എണ്ണം ഓരോ വർഷവും കൂടി കൊണ്ടിരിക്കുകയാണ്.
മറ്റൊരു വളരുന്ന ബിസിനസ് സംരംഭം ഏതാണെന്ന് നോക്കാം. പ്രായമായവരുമായി ബന്ധപ്പെട്ട മാർക്കറ്റിംഗ് ആണ്. കണക്ക് പ്രകാരം പ്രായമായവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ ഇവർക്ക് ആവശ്യമായ ഓൾഡ് ഏജ് ഹോംസ്, സ്റ്റിക്കുകൾ തുടങ്ങി വേണ്ടി മാത്രം ഉപയോഗിക്കുന്ന സാധനങ്ങളുടെ മാർക്കറ്റിങ് അല്ലെങ്കിൽ നിർമാണം വളരെ കൂടി വരുന്ന ഒന്നാണ്. മാർക്കറ്റ് സൈസ് കൂടുന്നതും മത്സരം കുറവുള്ളതുമായ സംരംഭമാണ് മുകളിൽ വിവരിച്ചിട്ടുള്ളത്.

by