ഇൻഡോ ടിബറ്റൺ ബോർഡർ പോലീസ് ഫോഴ്സിൽ 51 കോൺസ്റ്റബിൾ( ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുളവർക്കും യോഗ്യതയുള്ളവർക്കും ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ജൂലൈ 13 2020 മുതൽ 26.08.2020 വരെ അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
കോൺസ്റ്റബിൾ( ജനറൽ ഡ്യൂട്ടി) തസ്തികയിൽ 51 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ യോഗ്യത വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക. 18 വയസ്സ് മുതൽ 23 വയസ്സ് വരെയാണ് പ്രായപരിധി.
21,700 രൂപ മുതൽ 69,100 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 100 രൂപയാണ് അപേക്ഷ ഫീസ്. സ്ത്രീകൾക്കും SC /ST വിഭാഗങ്ങൾക്കും അപേക്ഷ ഫീസില്ല. യോഗ്യതയുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് (www.itbpolice.nic.in ) വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 26.08.2020. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by