കേരള സംസ്ഥാന സഹകരണ ബാങ്കിൽ ജോലി നേടാൻ അവസരം. അസിസ്റ്റന്റ് സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ് / ഡെപ്യൂട്ടി ജനറൽ മാനേജർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് 28-10-2020 ബുധനാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്കുമുമ്പായി അപേക്ഷിക്കുക.
അസിസ്റ്റന്റ് സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ് / ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത എല്ലാ വിഷയത്തിലും ചേർത്ത് 50% മാർക്കിൽ കുറയാതെ ലഭിച്ച ഒരു അംഗീകൃത സർവകലാശാല ബിരുദവും H D C/ H D C & B M. കൂടുതൽ യോഗ്യത വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക. 16980 രൂപ മുതൽ 46800 രൂപ വരെയാണ് ശമ്പളം.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ 6 ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കുന്നവർ ഫസ്റ്റ് ക്ലാസ് ബി.ടെക് മറ്റു അനുബന്ധ കോഴ്‌സുകൾ, മൂന്നുവർഷ പ്രവർത്തി പരിചയം ഉള്ളതായിരിക്കണം.
ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ 12 ഒഴിവുകളുണ്ട്. ബിരുദതോടൊപ്പം ഡാറ്റ എൻട്രി സർട്ടിഫിക്കറ്റ്, ഒരുവർഷത്തെ പ്രവർത്തി പരിചയ൦ ഉള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. 11250-30300 രൂപയാണ് ശമ്പളം.
ടൈപ്പിസ്റ്റ് തസ്‌തികയിൽ 2 ഒഴിവുകൾ. SSLC അഥവാ തത്തുല്യ യോഗ്യത ഉള്ളവ11850ർക്കും കെ.ജി.ടി.ഇ ഇംഗ്ലീഷ് & മലയാളം ടൈപ് റൈറ്റിങ് ലോവർ കഴഞ്ഞവർക്കും അപേക്ഷിക്കാം. -31050 രൂപയാണ് ശമ്പളം. താല്പര്യമുള്ളവരും യോഗ്യത ഉള്ളവരും നിശ്ചിത ഫാറത്തിൽ അപേക്ഷകൾ സഹകരണ സർവീസ് പരീക്ഷ ബോർഡിൽ ലഭിക്കേണ്ടതാണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

by