മഹാത്മാ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗ്യാരന്റി സ്‌കീം വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു. 11 ഒഴിവുകളിലേക്കാണ് കരാർ അടിസ്ഥാനത്തിൽ നിയമനം നടക്കുന്നത്. തിരുവനന്തപുരം സ്റ്റേറ്റ് മിഷനിലും വയനാട് ഡിസ്ട്രിക്ട് മിഷനിലും പനമരം സുൽത്താൻ ബത്തേരി ബ്ലോക്കുകളിലുമായി ഉള്ള ഒഴിവുകളിലേക്ക് ഒക്ടോബർ 12 വരെ അപേക്ഷിക്കാം.
സ്റ്റേറ്റ് പ്രൊജക്റ്റ് ഓഫീസർ( എൻ ആർ എം, ജി ഐ എസ്, ലൈവ്ലി ഹുഡ് , ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ (എൻ ആർ എം), ഡിസ്ട്രിക്ട് ജി ഐ എസ് എക്സ്പെർറ്റ്, ബ്ലോക്ക് ജി ഐ എസ് കോ ഓർഡിനേറ്റർ, ബ്ലോക്ക് എൻ ആർ എം എക്സ്പെർറ്റ്, ബ്ലോക്ക് ലൈവ്ലി ഹുഡ് എക്സ്പെർറ്റ്( അഗ്രികൾച്ചർ അലൈഡ്) എന്നിങ്ങനെയാണ് ഒഴിവുകൾ. ഔദ്യോഗിക വെബ്സൈറ്റ് ( www.nregs.kerala.gov.in)
വെയർഹൗസിങ് കോ ഓർപ്പറേഷനിൽ ഡ്രൈവർ തസ്തികയിൽ 2 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കൊച്ചി ഹെഡ് ഓഫീസിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഏഴാം ക്ലാസ് ജയിച്ചവർക്കും ലൈസൻസ് ഉള്ളവർക്കും 5 വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്ക് അവസരം. 36 വയസ്സാണ് പര്യാപരിധി. 19000 രൂപയാണ് ശമ്പളം. അപേക്ഷയ്‌ക്കേണ്ട അവസാന തീയതി ഒക്ടോബർ 09. www.kerwacor.com.

by