20000 രൂപ പ്രതി വര്‍ഷം ലഭിക്കും

- Sponsored Links -

കോളേജ്,സർവകലാശാല വിദ്യാർത്ഥികൾക്ക് കേന്ദ്ര മാനവ വിഭവ ശേഷി മന്ദ്രാലയം അനുവദിച്ച സെൻട്രൽ സെക്ടർ സ്കോളർഷിപ്പിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. പന്ത്രണ്ടാം ക്ളാസ്സ്‌സിൽ 80 ശതമാനം മാർക് വാങ്ങി വിജയിച്ചവർക്കും , അത് പോലെ ഏതെങ്കിലും ബിരുദ കോഴ്‌സുകൾക്ക് ഈ വർഷം ഒന്നാം വർഷമായി പഠനം ആരംഭിച്ചവർക്കും ഈ സ്കോളര്ഷിപ്പിലേക്ക് പുതുതായി അപേക്ഷിക്കാവുന്നത്.സ്കോളര്ഷിപ്പിലേക്ക് അപേക്ഷിക്കാൻ കുറച്ചു മാനദണ്ഡങ്ങൾ പ്രസ്താവിച്ചിട്ടുണ്ട്.അവ എന്തൊക്ക്കെയാണെന്ന് നോക്കാം.

അപേക്ഷകർ യോഗ്യത പരീക്ഷയിൽ കുറഞ്ഞത് 80 ശതമാനം മാർക് നേടുകയും അത് പോലെ അപേക്ഷകന്റെ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കൂടാനും പാടില്ല. അതെ പോലെ അപേക്ഷകൻ അംഗീകൃത സ്ഥാപനങ്ങളിൽ അംഗീകൃത കോഴ്‌സിന് പടിക്കുന്നവരായിരിക്കണം.അതായത് പ്ലസ്‌ടു കഴിഞ്ഞ തുടർ പഠനം നടത്തുന്നവരായിരിക്കണം. അതെ പോലെ നിലവിൽ മറ്റു സ്‌കോളർഷിപ്പുകൾ വാങ്ങുന്നവർ ഈ സ്കോളര്ഷിപ്പിലേക്ക് അപേക്ഷിക്കാൻ പാടില്ല. അതെ പോലെ ഈ സ്‌കോളർഷിപ്പിൻറെ അൻപത് ശതമാനവും പെൺകുട്ടികൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്.

- Sponsored Links -

അപേക്ഷകന് 18 വയസ്സിനും 25 വയസ്സിനും മദ്ധ്യേ പ്രായമുള്ളവരും ആയിരിക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ ബന്ധപ്പെട്ട അധികാരികളിൽ നിന്നും നിങ്ങൾക്ക് 8 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമില്ല എന്ന് തെളിയിക്കുന്ന വരുമാന സർട്ടിഫക്കറ്റും, അത് പോലെ ഹയർസെക്കണ്ടറി പരീക്ഷയിൽ 80 ശതമാനം മാർക് ഉണ്ട് എന്ന് തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റിന്റെ പകർപ്പ് , ജാതി, ശാരീരിക വൈകല്യം തുടങ്ങിയവയുടെ ആനുകൂല്യം.

നിങ്ങൾക്ക് ഉണ്ടെങ്കിൽ അവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, അത് പോലെ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവിയിൽ നിന്നുള്ള പ്രവേശന റിപ്പോർട്ട് തുടങ്ങിയ തുടങ്ങിയ രേഖകളാണ് അപേക്ഷ സമർപ്പിക്കുമ്പോൾ നിങ്ങൾ കരുതേണ്ട രേഖകൾ. ഈ സ്‌കോളർഷിപ്പിന് അർഹരാകുന്ന ഡിഗ്രി വിദ്യാർത്ഥികൾക്ക് പ്രതിമാസം 1000 രൂപയാണ് സ്‌കോളർഷിപ്പ് വക ലഭിക്കുന്നത്. അത് പോലെ പി .ജി വിദ്യാർത്ഥികൾക്ക് 2000 രൂപയും പ്രതിമാസം ലഭിക്കുന്നു. സ്കോളര്ഷിപ്പിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 2020 ഒക്ടോബർ 31 വരെയാണ്.അക്ഷയ കേന്ദ്രങ്ങൾ വഴിയോ WWW .SCHOLARSHIP.IN എന്ന വെബ്സൈറ്റ് വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക..

- Sponsored Links -

Leave a Reply