യൂറോപ്പിലെ അണ്ടോറ എന്ന രാജ്യത്തിലേക്ക് ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ പോകാം സാധിക്കുമോ, കൂടുതലറിയാം. സ്പെയിനിനും ഫ്രാൻസിനും ഇടയിലുള്ള ചെറിയൊരു രാജ്യമാണ് അണ്ടോറ. ഔദ്യോഗിക കണക്കനുസരിച്ച് ഏകദേശ൦ 100 ൽ താഴെ ഇന്ത്യൻസ് മാത്രമാണ് ഇവിടെ ഇപ്പോൾ ഉള്ളത്. ഇംഗ്ലീഷിന് പകരം സ്പാനിഷും കാറ്റാലനും ആണ് ഇവിടുത്തെ പ്രധാന ഭാഷ. ഇന്ത്യക്കാർക്ക് ഇവിടേക്ക് വരാൻ വിസയുടെ ആവശ്യമല്ല.
പക്ഷെ ഫ്രാൻസ് അല്ലെങ്കിൽ സ്പെയിൻ വഴിയല്ലാതെ ഈ രാജ്യത്തേക്ക് കടക്കാൻ സാധിക്കില്ല. അത് കൊണ്ട് തന്നെ ഒന്നുകി ഫ്രാൻസിലെ അല്ലെങ്കിൽ സ്പെയിനിലെ വിസ ആവശ്യമുണ്ട്. വാലിഡ് ആയിട്ടുള്ള ഷെങ്കൻ വിസ ഉള്ള ഇന്ത്യക്കാർക്ക് ഈ രാജ്യത്തേക്ക് വിസയുടെ ആവശ്യമില്ല. ജോലി അന്വേഷിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഇത്.
ജോലി ആവശ്യത്തിന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ അറിവിലേക്ക് ഈ വിവരം ഷെയർ ചെയ്യുക. ഈ അടുത്ത് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ കാണുന്ന വിവരമാണ് വിസ ഇല്ലാതെ അണ്ഡോറയിൽ പോകാം എന്ന് ,പക്ഷെ അതിന്റെ സത്യാവസ്ഥ ഷങ്കൻ വിസ ഉള്ളവർക്ക് പോകാം എന്നതാണ്.

by