വീട് വെക്കാന്‍ സര്‍ക്കാര്‍ സഹായം

- Sponsored Links -

സ്വന്തമായി ഒരു വീടെന്നത് ഒരുപാട് പേരുടെ വലിയൊരു സ്വപ്നം തന്നെയാണ്. അധികം ആളുകൾക്കും സാമ്പത്തികം ആണ് അതിനൊരു തടസ്സമായി നിൽക്കുന്നത്. ഇതിന് ഒരു സഹായമെന്ന നിലയിൽ സാധാരണക്കാർക്ക് വ്യത്യസ്ഥ പദ്ധതികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ലഭ്യമാക്കുന്നുണ്ട്. അത്തരത്തിൽ സബ്സിഡിയോട് കൂടി സാമ്പത്തിക സഹായം നൽകുന്ന ഒരു പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന.

ഇതിന്റെ ഭാഗമായി നിൽക്കുന്ന ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്‌കീം എന്ന ഒരു പദ്ധതിയും അത് വഴി ലഭിക്കുന്ന സബ്സിഡിയെ കുറിച്ചുമാണ് പറയുന്നത്.പുതുതായി ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്കും വീട് വാങ്ങാൻ താല്പര്യമുള്ളവർക്കും സബ്സിഡിയായി 2.67 ലക്ഷം രൂപ ലഭിക്കുന്ന പദ്ധതി. കേന്ദ്ര സർക്കാരിന്റെ എല്ലാവര്ക്കും ഭവനം എന്ന ഉദ്ദേശത്തോടെ തുടങ്ങിയ PMAY പദ്ധതി പ്രകാരമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. 2022 വരെ ഈ പദ്ധതി നീട്ടിയിട്ടുണ്ട്.PMAY പദ്ധതി പ്രകാര൦ വീടിന്റെ ആവശ്യത്തിനായി വായ്പ എടുക്കുന്നതിൽ സബ്‌സിഡി ലഭിക്കുന്ന പദ്ധതിയാണ് ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്‌കീം.

- Sponsored Links -

നഗരങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ഇടത്തരം ആളുകൾക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും. നഗരസഭ കോ ഓർപ്പറേഷൻ പരിധിയിൽ 3 വർഷമായി താമസിക്കുന്നവർക്ക് അപേക്ഷിക്കാൻ കഴിയുന്നത്. നിങ്ങൾ വീട് വെക്കുന്ന തുകയുടെ 20% നിങ്ങൾ മുടക്കണം, അതായത് 40 ലക്ഷം രൂപയാണ് എങ്കിൽ 32 ലക്ഷവും രൂപയാണ് വായ്പ ലഭിക്കുന്നത്. ഇതിൽ 12 ലക്ഷം രൂപയാണ് സബ്‌സിഡി സ്‌കീമിൽ ഉൾപ്പെടുന്നത്. PMAY ഫോം പൂരിപ്പിച്ചു ആധാർ കാർഡ്,പാൻ കാർഡ്, മൊബൈൽ നമ്പർ ഉൾപ്പടെ ബാങ്കിൽ സമർപ്പിക്കുക. സബ്‌സിഡി ലഭിച്ചോ എന്നറിയാൻ ഫോണിൽ ഒരു സംസ്‌ വരികയും എമൗണ്ട് പരിശോധിക്കുകയും വേണം.

- Sponsored Links -

Leave a Reply