അങ്കണവാടിയിൽ ജോലി ഒഴിവ്

- Sponsored Links -

പാലക്കാട്, കേരളശ്ശേരി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന അഡീഷണൽ ഐ സി ഡി എസ് പ്രോജക്ട് പരിധിയിലുള്ള അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഈ ഒഴിവിലേക്ക് പഞ്ചായത്തിൽ തന്നെ സ്ഥിരതാമസം ഉള്ള വനിതകൾക്ക് അപേക്ഷിക്കാവുന്നതാണ്.

18 വയസ്സു മുതൽ 46 വയസ്സ് വരെയാണ് അപേക്ഷകരുടെ നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി. എസ് സി എസ് ടി വിഭാഗക്കാർക്ക് പ്രായപരിധിയിൽ മൂന്നുവർഷത്തെ ഇളവ് ലഭിക്കും. വർക്കർ ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത സ്കൂളിൽനിന്ന് എസ്എസ്എൽസി പാസായവർക്കും ഹെൽപ്പർ തസ്തികകളിലേക്ക് എസ്എസ്എൽസി പാസ്സാകാത്തവർക്കും എഴുത്തും വായനയും അറിയുന്നവർക്കും ആണ് അപേക്ഷിക്കാനുള്ള യോഗ്യത.

- Sponsored Links -

അപേക്ഷയുടെ മാതൃക പാലക്കാട് അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ലഭിക്കുന്നതായിരിക്കും. മുൻവർഷങ്ങളിൽ അപേക്ഷിച്ചവർക്ക് വീണ്ടും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം: ” ശിശുവികസനപദ്ധതി ഓഫീസർ, ഐ സി ഡി എസ് പ്രോജക്ട് ഓഫീസ്, പാലക്കാട് അഡീഷണൽ, കോങ്ങാട് പി.ഒ പിൻ 678631. പ്രായം, യോഗ്യത ,പഞ്ചായത്തിൽ സ്ഥിര താമസക്കാരിയാണെന്ന് തെളിയിക്കുന്ന രേഖ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

- Sponsored Links -

Leave a Reply