റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഇതാ ഒരു സുവർണ്ണ അവസരം. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇൻറർവ്യൂ പങ്കെടുത്ത ജോലി നേടാവുന്നതാണ്.
18 ഒഴിവുകളാണ് ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ ഉള്ളത്.. ഇതിലേക്ക് അപേക്ഷിക്കുന്നവരുടെ പരമാവധി പ്രായപരിധി 25 വയസ്സാണ്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ/ കമ്മ്യൂണിക്കേഷൻ/ ഇൻട്രുമെന്റേഷൻ എന്നിവയിൽ ബി.ഇ അല്ലെങ്കിൽ ബിടെക് ബിരുദം ഉള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷ ഫോം കൂടാതെ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും അവയുടെ കോപ്പിയുമായി ഏപ്രിൽ 20 – 23 വരെ താഴെപ്പറയുന്ന വിലാസത്തിൽ എത്തിച്ചേരുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by