ബോർഡർ റോഡ്സ് ഓർഗനൈസേഷൻ 459 സ്റ്റോർ കീപ്പർ ടെക്നിക്കൽ, ഡ്രാഫ്റ്റ്സ് മാൻ, സൂപ്പർവൈസർ സ്റ്റോർ, റേഡിയോ മെക്കാനിക്ക്, ലാബ് അസിസ്റ്റൻറ്, മൾട്ടി സ്കിൽഡ് വർക്കർ തുടങ്ങി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചശേഷം ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് ആവശ്യമുള്ള രേഖകൾ ഉൾപ്പെടെ താഴെപ്പറയുന്ന വിലാസത്തിലേക്ക് അയക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 5, 2021.
ഡ്രാഫ്റ്റ്മാൻ തസ്തികയിലേക്ക് 43 ഒഴിവുകളുണ്ട്, സയൻസ് വിഷയത്തിൽ പ്ലസ് ടു പാസായവർക്കും രണ്ടുവർഷത്തെ ആർക്കിടെക്ചർ അല്ലെങ്കിൽ ഡ്രാഫ്റ്റ്മാൻഷിപ്പ് കോഴ്സ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും ആണ് യോഗ്യത. സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഡിഗ്രിയും മെറ്റീരിയൽ മാനേജ്മെൻറ് അല്ലെങ്കിൽ ഇൻവെന്ററി കൺട്രോൾ അല്ലെങ്കിൽ സ്റ്റോർ കീപ്പിംഗ് സർട്ടിഫിക്കറ്റും ഉള്ളവർക്കാണ്.
റേഡിയോ വിളിക്കാൻ തസ്തികയിലേക്ക് പത്താം ക്ലാസ് ടീച്ചർക്കും ഐ.ടി.ഐയിൽ റേഡിയോ മെക്കാനിക് സർവീസ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം . ലാബ് അസിസ്റ്റൻറ് തസ്തികയിൽ പ്ലസ് ടു ജയിച്ചവർക്കും ഐടിഐയിൽ ലബോറട്ടറി അസിസ്റ്റൻറ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം. പത്താം ക്ലാസ് ജയിച്ചവർക്ക് ബിൽഡിങ് കൺസ്ട്രക്ഷൻ സർട്ടിഫിക്കറ്റ് ഉള്ളവർക്കും മൾട്ടി സ്കിൽഡ് വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കാം.
സ്റ്റോർ കീപ്പർ ടെക്നിക്കൽ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത പ്ലസ് ടു ആണ്. യോഗ്യത, പ്രായപരിധി, ഒഴിവുകളുടെ എണ്ണം, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിശദമായ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക. ശേഷം ആവശ്യമായ രേഖകൾ ഉൾപ്പെടെ പൂരിപ്പിച്ച് ആപ്ലിക്കേഷൻ ഫോം “Commandant GREF Centre, Dighi camp, Pune- 411 015” എന്ന വിലാസത്തിലേക്ക് അയക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by