സിമന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് 100 അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഔദ്യോഗിക വെബ്സൈറ്റ് ( www.cciltd.in) മുഖേന ഓൺലൈനായി 20.01.2021 മുൻപായി അപേക്ഷിക്കുക. തെലങ്കാനയിൽ ആകും നിയമനം നടക്കുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും.
ഫിറ്റർ, ഇലെക്ട്രിഷ്യൻ , വെൽഡർ (ഗ്യാസ് & ഇലക്ട്രിക്ക്), ടർണർ / മെഷിനിസ്റ്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെക്ക്. ഡീസൽ/ മെക്ക് MV, കാർപെന്റെർ, പ്ലംബർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ ഒഴിവുകളാണ് നിലവിൽ ഉള്ളത്. 18 വയസ്സ് മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി. 50% മാർക്കോടെ പത്താം ക്ലാസ് പാസ്സായവർക്കും പ്രസ്തുത മേഖലയിൽ ITI സർട്ടിഫിക്കറ്റ് ഉള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത.
അപ്ലിക്കേഷൻ ഫോമിനോടൊപ്പം, പത്താം ക്ലാസ്സിന്റെയും ITI സർട്ടിഫിക്കറ്റ് കോപ്പി, പ്രായം ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോപ്പി, ആധാർ കാർഡ് കോപ്പി എന്നിവ സ്പീഡ് പോസ്റ്റ് ആയി “The General Manager, Tandur Cement Factory, Karankote Village, Tandur Mandal, Vikarabad District, Telangana – 501158, എന്ന വിലാസത്തിലേക്ക് അയക്കുക. അപേക്ഷിക്കുന്നതിന് മുൻപ് ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by