നാം എല്ലാവരും തന്നെ ഇപ്പോൾ കടന്നു പോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്. കൊറോണ മഹാമാരി പ്രത്യക്ഷതിലോ പരോക്ഷമായയോ ജനങളുടെ സാമ്പത്തിക നിലയെ സ്വാധീനിച്ചതായി നമുക്ക് കാണാൻ സാധിക്കും. ഇവയ്ക്ക് പുറമെ സാധാരണക്കാരായ ആളുകൾക്ക് എന്തെങ്കിലും അസുഖം വഴിയോ അല്ലെങ്കിൽ പ്രകൃതിക്ഷോഭങ്ങൾ വഴിയോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നിരിക്കട്ടെ,ഇവർക്കൊക്കെ ഒരു സന്തോഷ വാർത്തയുണ്ട് .മുഖ്യമന്ദ്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഏകദേശം 2 ലക്ഷം രൂപ വരെ ലഭിക്കുവാനുള്ള അവകാശമുണ്ട് എന്നാണ് പുതിയ പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്.
ഗുരുതര രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും വാർഷിക വരുമാനം 2 ലക്ഷം കവിയാത്തവർക്കും ഈ ചികിത്സാ ധനസഹായത്തിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്. ഈ ധനസഹായം ഒരാൾക്ക് ഒരു തവണ മാത്രമേ ലഭിക്കുകയുള്ളു. കാൻസർ ,വൃക്കരോഗങ്ങൾ തുടങ്ങിയവയ്ക്ക് 2 വർഷത്തിന് ശേഷം വീണ്ടും അപേക്ഷിക്കാൻ സാധിക്കും.ആറുമാസത്തിനകമുള്ള അസ്സൽ മെഡിക്കൽ സർട്ടിഫിക്കറ്റ്,ആധാർ കാർഡ്,മേൽവിലാസം തെളിയിക്കുന്ന തിരിച്ചറിയൽ രേഖ, റേഷൻ കാർഡ്, ബാങ്ക് പാസ്സ്‌ബുക്ക് എന്നിവയുടെ പകർപ്പും നൽകണം.
അപകട മരണമാണെങ്കിൽ ,അപകടത്തിൽ മരണമടയുന്ന ആളിന്റെ ആശ്രിതർ മരണസർട്ടിഫിക്കറ്റ്, എഫ് ഐ ആർ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് തുടങ്ങിയവയുടെ പകർപ്പ് സഹിതം മരിച്ച് ഒരു വർഷത്തിനകം അപേക്ഷിക്കണം.ഇനി തീ പിടുത്തത്തിൽ നിങ്ങളുടെ വീടോ ,ചെറുകിട കച്ചവട സ്ഥാപനങ്ങളോ നശിച്ചാലും,വള്ളം ,ബോട്ട്,തോണി, വല തുടങ്ങിയവയ്ക്ക് നാശമുണ്ടായാലും നിങ്ങൾക്ക് ധനസഹായാം ലഭിക്കുന്നതാണ്. അത് പോലെ പ്രകൃതി ക്ഷോഭം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് കളക്റ്ററുടെ ശുപാർശ ആവശ്യമില്ല. ബാങ്ക് അക്കൗണ്ട് വഴിയാകും നിങ്ങൾക്ക് പണം കിട്ടുന്നത്.
cmo.kerala.gov.in എന്ന വെബ് പോർട്ടറിലൂടെ നേരിട്ടും,അക്ഷയ കേന്ദ്രങ്ങൾ വഴിയും, എം എൽ എ, എം പി എന്നിവരുടെ ഓഫിസ് മുഘാന്തിരവും, മുഖ്യമന്ദ്രി, റവന്യു മന്ദ്രി എന്നിവരുടെ ഓഫിസിൽ തപാൽ വഴിയും അപേക്ഷ നൽകാം. സമർപ്പിച്ച അപേക്ഷയിൽ രേഖകൾ ഉണ്ടോ എന്ന് വില്ലേജ് ഓഫീസർമാർ പരിശോധിക്കുന്നതാണ്. ആവശ്യമായ രേഖകൾ ഇല്ലെങ്കിലോ പോരായ്മകൾ ഉണ്ടെകിലോ വില്ലേജ് ഓഫീസർമാർ അപേക്ഷകരെ വിവരമറിയിക്കണം. ആവശ്യമായ രേഖകൾ ഇല്ലാത്തവ മാറ്റിവെക്കും. ഈ കാര്യം അപേക്ഷകന് sms സന്ദേശമായി വരുന്നതായിരിക്കും. അർഹരായ 345680 പേർക്കാണ് ധന സഹായം ലഭിക്കുക.

by