100000 രൂപ ലോൺ ആയി സംസ്ഥാനം തരും

- Sponsored Links -

ഇതാ ഒരു സന്തോഷ വാർത്ത! സംസ്ഥാന സർക്കാർ നിങ്ങൾക്ക് ഒരു ലക്ഷം രൂപ ലോൺ ആയി അനുവദിക്കാൻ പോകുന്നു. മാത്രവുമല്ല, അൻപത് ശതമാനം സബ്‌സിഡിയും നിങ്ങൾക്ക് ലഭിക്കുന്നു. “കൈവല്യ” എന്നാണ് ഈ പദ്ധതിയുടെ പേര്. നൈപുണ്യ വികസനം, സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങിയവയുടെ പ്രോത്സാഹനാടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ സബ്സിഡിയോടു കൂടി നൽകുന്ന ഒരു പദ്ധതിയാണിത്. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും ഭിന്നശേഷി വിഭാഗത്തിൽ പെടുന്ന ആളുകൾക്കുമാണ് ഈ ലോൺ ലഭിക്കാൻ പോകുന്നത്.

കൂടാതെ സാധാരണക്കാരായ ആളുകൾക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. സ്വയം തൊഴിൽ കണ്ടെത്തുന്നതിന് വേണ്ടി ഒരാൾക്കു ഏകദേശ 50000 രൂപ വരെയാണ് ലോൺ ലഭിക്കുന്നത്. എന്നാൽ ആവശ്യം അധികമാണെങ്കിൽ നിങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ ലോൺ ലഭിക്കുന്നതായിരിക്കും. നിങ്ങൾ കുറെ പേര് ചേർന്നുള്ള സംരംഭമാണ് തുടങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ,അപേക്ഷിക്കുന്ന ഓരോ അംഗത്തിനും നിശ്ചിത തുക ലഭിച്ചിരിക്കും. നിങ്ങൾക്ക് അനുവദിക്കുന്ന തുകയുടെ അൻപത് ശതമാനവും സർക്കാർ സബ്‌സിഡി ഇനത്തിൽ അടയ്ക്കുന്നതായിരിക്കും. പരമാവധി 25000 രൂപ വരെ സബ്സിഡി ആയി അടയ്ക്കുന്നതാണ്. ഈ ലോൺ ലഭിക്കുന്നതിന് ഉള്ള പ്രായ പരിധി 21 വയസ്സിനും 55 വയസ്സിനും ഇടയിലാണ്.

- Sponsored Links -

കൂടാതെ അപേക്ഷകന്റെ കുടുമ്പവാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കവിയാനും പാടില്ല. കൂടാതെ അപേക്ഷിക്കുന്ന വ്യക്തിക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. ഇതിനായുള്ള അപേക്ഷാ ഫോറം സൗജന്യമായി ലഭിക്കുന്നതാണ്. അപേക്ഷ വെക്കേണ്ടത് നിലവിൽ നിങ്ങൾ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലാണ്. ഐഡന്റിറ്റി തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് , ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്ഥിരം ആസ്തി തെളിയിക്കുന്ന കൊട്ടേഷൻ എന്നിവയാണ് ഇതിനായി അപേക്ഷിക്കാൻ വേണ്ട രേഖകൾ. കൂടാതെ അപേക്ഷകൻ ഏതെങ്കിലും ഒരു സംരംഭപരിശീലന ക്ലാസ്സിൽ പങ്കെടുത്തതായി തെളിയിക്കുന്ന രേഖയും ഉണ്ടായിരിക്കണം. ഇതിലെ തിരിച്ചടവ് തുക മൂന്നു മാസങ്ങളായോ മാസം തോറുമോ നിങ്ങൾക്ക് അടയ്ക്കാം.

- Sponsored Links -

Leave a Reply