ഒരു സ്വയം തൊഴിൽ സംരംഭത്തെ പരിചയപ്പെടാം. ഐസ് ക്രീം, ഇപ്പോഴും കുട്ടികൾക്കും മുതിർന്നവരുടെ ഈടായി ഡിമാൻഡ് ഉള്ള ഒരു സാധനം തന്നെയാണ് ഇത്. ഐസ് ക്രീമുകളിൽ തന്നെ ഡിമാൻഡ് ഉള്ള കോൺ ഐസ് ക്രീം ഉണ്ടാക്കുന്ന യൂണിറ്റ് എങ്ങനെ തുടങ്ങാം. അതിന് ആവശ്യമായ മെഷീൻ എന്തൊക്കെ, വേണ്ടി വരുന്ന ചിലവുകൾ, മാർക്കറ്റിങ് സാധ്യത തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്.
ഒരു ചെറിയ സ്ഥലത്ത് സ്മാൾ സ്കെയിൽ ഇൻഡസ്ട്രീസിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത് കൊണ്ട് FSSI ലൈസൻസ് എടുത്ത് കൊണ്ട് ഈ സംരംഭം തുടങ്ങാൻ സാധിക്കും. നല്ല ബ്രാൻഡ് പേര് കൊടുത്ത് തുടങ്ങി ക്വാളിറ്റി ഉള്ള രീതിയിൽ പ്രോഡക്റ്റ് നിർമിക്കാൻ സാധിച്ചാൽ തീർച്ചയായും ഇത് വിജയിക്കും. 2 വീലർ കച്ചവടം ചെയ്യുന്നവർ മുതൽ വലിയ കടകളിൽ ഡിമാൻഡ് ഉള്ള സാധനം ആണ്. മറ്റ് ഐസ് ക്രീം പോലെ പ്ലാസ്റ്റിക് അല്ലാത്തത് കൊണ്ട് തന്നെ പ്രശനങ്ങളുമില്ല.
ഗോതമ്പും ചോളവും മിക്സ് ചെയ്‌ത് ആവശ്യമുള്ള കളറും ഫ്‌ളേവരും ചേർത്ത് കോൺ ഐസ് ഉണ്ടാക്കാം. ഇതിനായി ആവശ്യമുള്ള മെഷീന്റെ വില ഏകദേശം 2.5 ലക്ഷം രൂപ വരെയാണ്. 5 ലക്ഷം രൂപ മൊത്തം മുതൽമുടക്കിൽ ഒരു ചെറിയ സ്ഥലത്ത് നിങ്ങൾക്ക് ഈ ബിസിനസ് തുടങ്ങാൻ സാധിക്കും. അടുത്തുള്ള മൊത്തവ്യാപാര സ്ഥാപനങ്ങളോ അല്ലെങ്കിൽ നേരിട്ടോ മാർക്കറ്റിംഗ് ചെയ്യാൻ സാധിക്കും.

by