വിസ ഇല്ലെങ്കിൽ നമ്മുക്ക് ചില രാജ്യങ്ങളിൽ പോകാം, അതിന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് മാത്രം മതി. അത്തരത്തിൽ പോകാൻ കഴിയുന്ന 16 രാജ്യങ്ങളുണ്ട്. ഇക്കാര്യം വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് രാജ്യസഭയില്‍ അറിയിച്ചത്. ഇത് കൂടാതെ തന്നെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 43 രാജ്യങ്ങള്‍ വീസ ഓണ്‍ അറൈവല്‍ സംവിധാനവും 36 രാജ്യങ്ങള്‍ ഇ- വീസ സൗകര്യങ്ങള്‍ ഒരുക്കുന്നതായും വി. മുരളീധരൻ അറിയിച്ചു.

ഇത്തരത്തിൽ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വീസയില്ലാതെ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ബാര്‍ബേഡോസ്, നേപ്പാള്‍, ഭൂട്ടാന്‍, മൗറീഷ്യസ്, ഹെയ്റ്റി, ഹോങ്കോങ്, മാലിദ്വീപ്, സെനെഗല്‍, സെര്‍ബ്യ, ട്രിനിഡാഡ് ടൊബാഗോ, ഗ്രനേഡ, ഡൊമനിക്ക, സമോവ, സെയ്ന്റ് വിന്‍സന്റ് ഗ്രനഡീന്‍സ്, നിയുവെ, മോണ്ട്‌സെറാത്ത്.
ഇത്രയും രാജ്യങ്ങൾ കൂടാതെ വീസയില്ലാതെ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചേക്കാം എന്നും മന്ത്രി അറിയിച്ചു. കൂടാതെ ഇ- വീസ, വീസ ഓണ്‍ അറൈവല്‍ സംവിധാനങ്ങള്‍ വഴിയായി ജനങ്ങൾക്ക് എളുപ്പത്തിൽ യാത്രകള്‍ സാധ്യമാക്കാൻ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

by