ഗർഭിണികളായ സ്ത്രീകൾക്ക് ഇതാ ഒരു സന്തോഷവാർത്ത. നിങ്ങൾക്കിതാ 10000 രൂപ വരെ ധനസഹായം ലഭിക്കുന്ന ഒരു പദ്ധതിക്കാണ് ഇപ്പോൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എപിഎൽ, ബിപിഎൽ എന്നീ തരംതിരിവുകൾ ഒന്നും തന്നെ ഇല്ലാതെ എല്ലാ ഗർഭിണികളായ സ്ത്രീകൾക്കും ഈ ഒരു ആനുകൂല്യം ലഭിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ “മാതൃവന്ദന യോജന” എന്ന ഈ പദ്ധതി പ്രകാരം ആണ് ഈയൊരു ആനുകൂല്യം ലഭിക്കുന്നത്. വളരെ വലിയ ഒരു പദ്ധതി തന്നെയാണിത്.
ഒട്ടു മിക്ക ആളുകൾക്കും ഈ ഒരു പദ്ധതിയെക്കുറിച്ച് അറിയില്ല എന്നതാണ് ഒരു വാസ്തവം. അപേക്ഷ കൊടുത്തു നിങ്ങൾ അർഹരാണ് എങ്കിൽ 100% നിങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നതാണ്. ഈ പദ്ധതിക്ക് എപ്പോൾവേണമെങ്കിലും അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കാൻ അടുത്തുള്ള അങ്കണവാടി സെൻററുകളിലോ, ആരോഗ്യ കേന്ദ്രങ്ങളിലോ സന്ദർശിക്കാവുന്നതാണ്. അപേക്ഷാഫോമുകൾ ഓൺലൈനായി ഡൗൺലോഡ് ചെയ്യാനും സാധിക്കുന്നതാണ്. അല്ലെങ്കിൽ അങ്കണവാടി സെൻസറുകളിൽ നേരിട്ട് അന്വേഷിച്ചാൽ അപേക്ഷാഫോമുകൾ ലഭിക്കുന്നതായിരിക്കും.
വിവാഹ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് കോപ്പി , ബാങ്ക് പാസ്ബുക്ക് കോപ്പി, ബാങ്ക് ഡീറ്റെയിൽസ് തുടങ്ങിയ രേഖകൾ അപേക്ഷ സമർപ്പിക്കുമ്പോൾ ആപ്ലിക്കേഷൻ ഫോമിന്റെ കൂടെ സമർപ്പിക്കേണ്ടതാണ്. ഗർഭിണിയായി ആദ്യത്തെ മൂന്നു മാസത്തിനകം തന്നെ അപേക്ഷ സമർപ്പിക്കണം എന്ന ഒരു നിബന്ധന ഈ പദ്ധതിക്കുണ്ട്. അനുകൂലം ലഭിക്കുന്നത് ഘട്ടംഘട്ടമായി ആയിരിക്കും. ആദ്യഗഡുവായി ആയിരം രൂപ ആണ് ലഭിക്കുന്നത്.
അതിനുശേഷം ആറുമാസത്തിനുശേഷം 2,000 രൂപ ലഭിക്കുന്നതായിരിക്കും. ശേഷം കുഞ്ഞിൻറെ വാക്സിനുമായി ബന്ധപ്പെടുന്ന സമയത്ത് മൂന്നാമത്തെ ഗഡുവായ 2000 രൂപ കൂടെ ലഭിക്കുന്നതായിരിക്കും. 5,000 രൂപയായിരിക്കും പദ്ധതിപ്രകാരം നിങ്ങൾക്ക് ലഭിക്കുന്നത്. എന്നാൽ ഈ തുക പതിനായിരം രൂപയിലേക്ക് ഉയർത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യാം.

by