മ്യൂസിയം കീപ്പര്‍, പ്യൂണ്‍ ഒഴിവുകള്‍

- Sponsored Links -

മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്-ൻറെ കീഴിൽ പ്രവർത്തിക്കുന്ന ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടൻസ് ഇന്ത്യ ലിമിറ്റഡ് നിരവധി ഒഴിവുകളിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ നിയമനത്തിനായി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. വിവിധ തസ്തികകളിലായി എട്ടാം ക്ലാസ് ജയിച്ചവർക്ക് മുതൽ ബിഎസ്സി നേഴ്സിങ് യോഗ്യതയുള്ളവർക്ക് വരെ അവസരമുണ്ട്. 37500 രൂപവരെയാണ് ശമ്പളം.

പേഴ്സണൽ അസിസ്റ്റൻറ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഓപ്പറേഷൻ തീയേറ്റർ നേഴ്സ് ,സ്റ്റാഫ് നേഴ്സ്, ന്യൂസിയം കീപ്പർ, മിഡ് വൈഫ്, പഞ്ചകർമ്മ ടെക്നീഷ്യൻ, പഞ്ചകർമ്മ അറ്റൻഡ്, ലിഫ്റ്റ് ഓപ്പറേറ്റർ, വാർഡ് അറ്റൻഡ്, ലോന്ടറി സൂപ്പർവൈസർ, തുടങ്ങി നിരവധി തസ്തികകളിലായി 56 ഒഴിവുകളാണുള്ളത്.

- Sponsored Links -

ജനറൽ ഒബിസി വിഭാഗങ്ങൾക്ക് 750 രൂപയും എസ്.സി/ എസ്.ടി വിഭാഗങ്ങൾക്ക് 450 രൂപയുമാണ് അപേക്ഷാ ഫീസ്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷകൾ മാർച്ച് 29 ന് മുൻപായി സമർപ്പിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply