ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റീസേർച്ച് നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. താത്കാലിക അടിസ്ഥാനത്തിലാകും നിയമനം. കൺസൽട്ടൻറ് (നോൺ മെഡിക്കൽ) തസ്തികയിൽ 1 ഒഴിവാണുള്ളത്. ചെന്നൈയിൽ ആകും പോസ്റ്റിങ്ങ്. പരമാവധി പ്രായപരിധി 70 വയസ്സാണ്. 45,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം. ഫർമക്കോളജി/ ബിയോകെമിസ്ട്രിയിൽ എം എസ് സി, കൂടാതെ പ്രവർത്തി പരിചയവും ആണ് യോഗ്യത.
സെക്ഷൻ ഓഫീസർ തസ്തികയിലും 1 ഒഴിവാണുള്ളത്, 30 വയസ്സാണ് പരമാവധി പ്രായപരിധി. 32,000/ രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രിയും കൂടാതെ 5 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. UDC (അസിസ്റ്റന്റ്) തസ്തികയിൽ 1 ഒഴിവുണ്ട്. 28 വയസ്സാണ് പരമാവധി പ്രായപരിധി . 17,000/- രൂപയാണ് പ്രതിമാസ ശമ്പളം. +2 അല്ലെങ്കിൽ തത്തുല്യം ആണ് ആവശ്യമായ യോഗ്യത, കൂടാതെ 5 വർഷത്തെ പ്രവർത്തി പരിചയവും വേണം.
മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ ചെന്നൈ ആകും നിയമനം, 10 മാസത്തേക്ക്. ഒരു ഒഴിവാണുള്ളത്. 25 വയസ്സാണ് പരമാവധി പ്രായപരിധി..15,800/- രൂപയാണ് ശമ്പളം. ആവശ്യമായ യോഗ്യത ഹൈ സ്‌കൂൾ അല്ലെങ്കിൽ തത്തുല്യം പാസായിരിക്കണം.ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ 1 ഒഴിവുണ്ട്. 9 മാസത്തേക്ക് ചെന്നൈയിൽ ആകും നിയമനം. +2 ആണ് യോഗ്യത. Rs.18,000/- രൂപയാണ് ശമ്പളം. സ്കൈപ്പ് ഇന്റർവ്യൂ വഴിയാകും നിയമനം നടക്കുന്നത്.
താല്പര്യമുള്ളവർക്ക് projectcell@nirt.res.in എന്ന ഇമെയിൽ വിലാസത്തിൽ 08.09.2020 വൈകുന്നേരം 5.30 ന് മുൻപായി നിശ്ചിത ഫോർമാറ്റിൽ അപ്ലിക്കേഷൻ കൂടെ യോഗ്യത സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയ കൂടി അയക്കുക. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | projectcell@nirt.res.in |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by