കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് വകുപ്പിൽ ജൂനിയർ മാനേജർ (അക്കൗണ്ട്സ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക.
ജൂനിയർ മാനേജർ (അക്കൗണ്ട്) തസ്തികയിൽ 4 ഒഴിവുകളുണ്ട്. 39,500 രൂപ മുതൽ 83,000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. നേരിട്ടുള്ള റിക്രൂട്ട്മെൻറ് മുഖേനയാണ് നിയമനം നടക്കുന്നത്. 21 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. എസ്.സി/എസ്.ടി വിഭാഗത്തിൽ പെട്ടവർക്കും മറ്റു പിന്നോക്ക വിഭാഗത്തിൽ പെട്ടവർക്കും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
ബി.എ/ ബി.എസ്.സി/ ബി.കോം അല്ലെങ്കിൽ തത്തുല്യമായ ഏതെങ്കിലും മൂന്നു വർഷത്തെ ഡിഗ്രി കോഴ്സ് കഴിഞ്ഞവർക്കും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട് ഓഫ് ഇന്ത്യയുടെ ഇൻറർ മീഡിയേറ്റ് പരീക്ഷ പാസായ വർക്കും അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തശേഷം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 2,2021. ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക് താഴെ നല്കിയിട്ടുണ്ട്, വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by