നിങ്ങളുടെ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജോലി

- Sponsored Links -

കേരളത്തിലെ ആരോഗ്യവകുപ്പിൽ പ്ലംബർ കം ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പിഎസ്സി യുടെ ഔദ്യോഗിക വിജ്ഞാപനം വന്നിട്ടുണ്ട്. മലപ്പുറം കണ്ണൂർ എന്നീ ജില്ലകളിൽ ആയി ഓരോ ഒഴിവുകളാണ് ഉള്ളത്. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യതയുള്ളവർക്ക് കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

പ്ലംബർ കം ഓപ്പറേറ്റർ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്നു ശമ്പളം 18,000 രൂപ മുതൽ 41,500 രൂപ വരെയാണ്. 18 വയസ്സു മുതൽ 39 വയസ്സ് വരെയാണ് പ്രായപരിധി. എസ്.സി / എസ്.ടി കൂടാതെ മറ്റു പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഏഴാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം ജയിച്ചവർക്കും ഐ.ടി.ഐ പ്ലംമ്പേഴ്സ് ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അല്ലെങ്കിൽ തുല്യമായ് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.

- Sponsored Links -

അപേക്ഷിക്കുന്നതിന് മുൻപായി ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക. കേരള പിഎസ്സി യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഓൺലൈനായി അപേക്ഷിക്കാം മുന്നേ തന്നെ രജിസ്റ്റർ ചെയ്തിട്ടുള്ള വർക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു apply now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷകൾ സമർപ്പിക്കാം.

- Sponsored Links -

Leave a Reply