എംപ്ലോയ്മെന്റ് എക്സ്ച്ചേഞ്ച് വഴി ജോലി

- Sponsored Links -

പാലക്കാട്‌ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിവിധ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരെ അഭിമുഖം നടത്തുന്നുണ്ട്. താല്പര്യമുള്ളവര്കും നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യതയുള്ളവർക്കും ഏപ്രില്‍ 17ന് രാവിലെ 10ന് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.

തസ്തിക തിരിച്ചുള്ള ഒഴിവ്,പ്രായപരിധി :
ബ്രാഞ്ച് മാനേജര്‍, യോഗ്യത-ഡിഗ്രി, പ്രായപരിധി 23-28.
കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍, യോഗ്യത- പ്ലസ്ടു, പ്രായപരിധി 18-26.
ഫീല്‍ഡ് സെയില്‍സ് കണ്‍സള്‍ട്ടന്റ്, യോഗ്യത-പ്ലസ്ടു/ ഡിഗ്രി, പ്രായപരിധി 18-30

- Sponsored Links -

ടീച്ചിംഗ് സ്റ്റാഫ്, പ്രായപരിധി 20-35
യോഗ്യത :(ഹിന്ദി- ബി എ/ എം എ ഹിന്ദി
അക്കൗണ്ടന്‍സി- ബികോം/എംകോം
ഫിസിക്‌സ്- ബി. എസ്. സി/ എം. എസ്്.സി ഫിസിക്‌സ്
കെമിസ്ട്രി- ബി. എസ്. സി /എം. എസ്. സി കെമിസ്ട്രി
ബയോളജി- ബി.എസ്.സി ബോട്ടണി, സുവോളജി, മൈക്രോബയോളജി)

മുകളിൽ പറഞ്ഞപ്രകാരം യോഗ്യതയുള്ളവർക്ക് ഏപ്രില്‍ 17ന് രാവിലെ 10ന് ബയോഡാറ്റയുടെ 3 പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തിച്ചേരുക . എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രസീത് ഹാജരാക്കിയാല്‍ മതി. ഫോണ്‍- 0491 2505435.

- Sponsored Links -

Leave a Reply