ലുലു ഗ്രൂപ്പിൽ വീണ്ടും നിരവധി ഒഴിവുകളിലേക്ക് അവസരം.

- Sponsored Links -

ലോകത്തിലെ തന്നെ പ്രമുഖ കമ്പനികളിലൊന്നായ ലുലു ഗ്രൂപ്പ് വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ഓപ്പറേഷൻ എക്സിക്യൂട്ടീവ്, അക്കൗണ്ടൻറ്, അസിസ്റ്റൻറ് മാനേജർ, മെയിൻറനൻസ് സ്റ്റാഫ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, കസ്റ്റമർ സർവീസ് സ്റ്റാഫ്, IBMS ഇൻ ചാർജ് എന്നീ ഒഴിവുകളിലേക്ക് ആണ് അവസരം.

ഓപ്പറേഷൻ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കാണ് അവസരം. MBA കഴിഞ്ഞവർക്ക് മുൻഗണന. അക്കൗണ്ടൻറ് തസ്തികയിലേക്ക് കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. M.com കഴിഞ്ഞവർക്ക് മുൻഗണന.

അസിസ്റ്റൻറ് എൻജിനീയർ കുറഞ്ഞത് അഞ്ചു വർഷത്തെUAE എക്സ്പീരിയൻസ് ഉള്ളവർക്കാണ് അവസരം. മെക്കാനിക്കൽ/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിടെക് കഴിഞ്ഞവർക്ക് മുൻഗണന. മെയിൻറനൻസ് സ്റ്റാഫ്– കുറഞ്ഞത് രണ്ടു വർഷത്തെ UAE എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ഡിപ്ലോമ / ITI കഴിഞ്ഞവർക്ക് മുൻഗണന.

- Sponsored Links -

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിൽ മാർക്കറ്റിംഗ് ഡിപ്പാർട്ട്മെൻറ്-ൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. MBA കഴിഞ്ഞവർക്ക് മുൻഗണന. കസ്റ്റമർ സർവീസ് സ്റ്റാഫ് തസ്തികയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് ആണ് യോഗ്യത. ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് മുൻഗണന.

IBMS ഇൻ ചാർജ് തസ്തികയിൽ കുറഞ്ഞത് രണ്ടു വർഷത്തെ യുഎഇ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ബിടെക് / BE / MCA / BCA കഴിഞ്ഞവർക്ക് മുൻഗണന. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി ഏപ്രിൽ 30, 2021. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ” careersdubai@ae.lulumea.com ” എന്ന വിലാസത്തിലേക്ക് റെസ്യൂമേ അയക്കാം.

- Sponsored Links -

Leave a Reply