NIHFW – ൽ ജോലി നേടാൻ അവസരം.

- Sponsored Links -

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ വിവിധ തസ്തികകളിലായി യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഫാർമസിസ്റ്റ് , റിസപ്ഷനിസ്റ്റ് സ്റ്റെനോഗ്രാഫർ ഗ്രേഡ് , അസിസ്റ്റൻറ് സ്റ്റോർകീപ്പർ, കോപ്പി ഹോൾഡർ, ഫീഡർ, ലബോറട്ടറി അറ്റൻഡ് , അനിമൽ അറ്റൻഡ് , മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ ഒഴിവുകളിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത് . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത ശേഷം ഓഫ്ലൈനായി അപേക്ഷിക്കാം .

കൂടുതൽ വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലഭിക്കുവാനും തുടർന്ന് വായിക്കുക ഫാർമസിസ്റ്റ് തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്ന് ഫാർമസിയിൽ ഡിപ്ലോമ ഉണ്ടായിരിക്കണം. റിസപ്ഷനിസ്റ്റ് തസ്തികയിൽ ഒരു ഒഴിവ് ഉണ്ട്. പത്താംക്ലാസ് അല്ലെങ്കിൽ ഹയർസെക്കൻഡറി പാസ്സായവർക്ക് അപേക്ഷിക്കാം . സ്റ്റെനോഗ്രാഫർ ഗ്രേഡ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. പത്താംക്ലാസ് പാസായിരിക്കണം കൂടാതെ നിശ്ചിത ടൈപ്പിംഗ് സ്പീഡ് ഉണ്ടായിരിക്കണം. 9 ഒഴിവാണ് ഇതിലുള്ളത്.

- Sponsored Links -

അസിസ്റ്റൻറ് സ്റ്റോർകീപ്പർ തസ്തികയിൽ ഒന്ന് ഒഴിവുണ്ട്. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. കോപ്പി ഹോൾഡർ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ഹയർസെക്കൻഡറി അല്ലെങ്കിൽ തത്തുല്യം ആണ് .രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

ഫീഡർ തസ്തികയിൽ പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രസ്തുത മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ലബോറട്ടറി അറ്റൻഡ് ,മിഡിൽ പാസ് ആണ് യോഗ്യത. അനിമൽ അറ്റൻഡ്, പ്രൈമറി പാസ് ആണ് യോഗ്യത. മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത പത്താം ക്ലാസ് ആണ്.

അപേക്ഷിക്കേണ്ട അവസാന തീയതി 26.02.2021. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഓഫ്‌ലൈൻ ആയി അപേക്ഷിക്കാം. അപേക്ഷകൾ അയക്കേണ്ട വിലാസം ” Deputy Director (Admn.), National Institute of Health and Family Welfare, Baba Gang Nath Marg, Munirka, New Delhi – 110067”

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
അപ്ലിക്കേഷൻ ഫോം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
- Sponsored Links -

Leave a Reply