ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 7428 ഒഴിവുകളിലേക്ക് ഇന്ത്യൻ പോസ്റ്റല്‍ സര്‍വീസ് യോഗ്യത ഉള്ളവരില്‍ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നോട്ടിഫിക്കെഷന്‍ പറഞ്ഞ പ്രകാരം യോഗ്യതയുല്ലവര്‍ക്ക് GDS ഒഴിവുകളിൽ ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി 02.06.2020 മുതൽ 21.07.2020 തീയതി വരെ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും സംസ്ഥാനങ്ങള്‍ തിരിച്ചുള്ള ഒഴിവ് വിവരങ്ങള്‍ക്കും യോഗ്യത വിവരങ്ങളും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കുക.
2834 ഒഴിവുകൾ മധ്യ പ്രദേശിൽ, ഉത്തരാഖണ്ഡ്-ല്‍ 724 ഒഴിവുകൾ, ഹരിയാനയില്‍ 608 ഒഴിവുകൾ, രാജസ്ഥാൻ 3262 ഒഴിവുകൾ എന്നിങ്ങനെയാണ് നിലവിലെ വിജ്ഞാപനം. 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. സർക്കാർ ഉത്തരവ് പ്രകാരമുള്ള വിഭാഗങ്ങള്‍ക്ക് പ്രായ പരിധിയില്‍ ഇളവ് ലഭിക്കുന്നതാണ്. ഏതെങ്കിലും അംഗീകൃത സ്കൂളില്‍ നിന്നും പത്താം ക്ലാസ് ജയിച്ചവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.
അപേക്ഷ ഫീസ് 100 രൂപയാണ് . SC/ST , വനിതകൾ, PWD, എന്നിവർക്ക് അപേക്ഷ ഫീസ് അടയ്ക്കേണ്ടതില്ല. ഓൺലൈനായി ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ്/ നെറ്റ് ബാങ്കിങ് തുടങ്ങി രീതിയില്‍ ഫീസ് അടയ്ക്കാവുന്നതാണ്. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അവസാന തീയതിയ്ക്ക് (21.07.2020) മുന്‍പായി അപേക്ഷിക്കാവുന്നതാണ്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക.
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by