കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സംസ്ഥാന ആനുകൂല്യങ്ങൾ നവംബര് മാസം വരെ നീട്ടിയിരിക്കുകയാണ്. കേന്ദ്ര സർക്കാർ പദ്ധതിയായ ഗരീബ് കല്യാൺ അന്ന യോജന എന്ന പ്രത്യേക പദ്ധതിയുടെ കീഴിലുള്ള അരി വിതരണം ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.റേഷൻ കാർഡും രെജിസ്റ്റെർ ചെയ്തിരുന്ന നമ്പർ ഉള്ള മൊബൈൽ ഫോൺ ആയി തന്നെ ഇത് വാങ്ങാൻ സാധിക്കും.
റേഷൻ കാർഡിൽ എത്ര അംഗങ്ങളുണ്ടോ, ഓരോ അംഗങ്ങൾക്കും 5 കിലോ അരി വീതമാണ് ലഭിക്കുക. ഈ മാസത്തെ വിതരണം നടക്കുന്നത് ഒരാൾക്ക് 4 കിലോ അരിയും 1 കിലോ ഗോതമ്പ് എന്ന നിരക്കിലാകും. കൂടാതെ ഒരു കാർഡിന് ഒരു കിലോ പയറോ കടലയോ ആകും ലഭിക്കുക. പയർ/കടല അന്യ സംസ്ഥാനത്ത് നിന്നും ഇത് വരെ എത്തിയിട്ടില്ല, അത് കൊണ്ടാണ് വിതരണം നടക്കാത്തത്.
സംസ്ഥാനത്ത് APL കാർഡ് ഉടമകൾക്ക് കഴിഞ്ഞ 2 മാസങ്ങളിൽ 10 കിലോ അരിവീതം പ്രത്യേക അലവൻസ് നൽകിയിരുന്നു. കാർഡിന് ലഭിക്കുന്ന അരിയ്ക്ക് പുറമെ കിലോ 15 രൂപ നിരക്കിലായിരുന്നു ഇത് ലഭിച്ചിരുന്നത്. ഏതെങ്കിലും ഒരു മാസത്തെ വാങ്ങാനുണ്ടെങ്കിൽ അത് ഈ മാസം വാങ്ങാൻ സാധിക്കും, മാത്രമല്ല കഴിഞ്ഞ 2 മാസത്തേയും വാങ്ങാനുണ്ടെങ്കിൽ 20 കിലോ അരി 15 രൂപ നിരക്കിൽ വാങ്ങാൻ സാധിക്കും.

by