60 രൂപക്ക് വാങ്ങി 250 രൂപയ്ക്ക് വിൽക്കാം.

- Sponsored Links -

മിക്ക വീടുകളിലും നിരന്തരം ആവശ്യമുള്ള ഒരു പ്രോഡക്റ്റ്, അതിൻറെ റീ പാക്കിംഗ് ബിസിനസ് ആശയത്തെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. പ്രോഡക്റ്റ് മറ്റൊന്നുമല്ല, വാളൻ പുളിയാണ്. മാർക്കറ്റുകളിൽ വാളൻപുളിയുടെ കേക്ക് രൂപത്തിലാക്കിയ പാക്കറ്റ് 100 ഗ്രാമിന് ഏകദേശം 25 രൂപയോളം വില വരുന്നുണ്ട്. അതായത് ഒരു കിലോ ഏകദേശം 250 രൂപയോളം വില വരുന്നുണ്ട്.

പുളി കേക്ക് രൂപത്തിലാക്കി പാക്ക് ചെയ്യുന്നതിന് മെഷീൻ ആവശ്യമുണ്ട്. ഈ മാനുവൽ മെഷീൻ വില വരുന്നത് ഏകദേശം 30,000 മുതൽ 40,000 രൂപ വരെയാണ്. ഇങ്ങനെ കേക്ക് രൂപത്തിൽ ആകുന്നു പുളി പാക്ക് ചെയ്തു വിൽക്കുന്നതാണ് ബിസിനസ്. ഇന്ത്യമാർട്ട് പോലെയുള്ള സൈറ്റുകളിൽ നിന്ന് പുളി നമുക്ക് കിലോ 60 രൂപ മുതൽ 90 രൂപ വരെ വിലയിൽ വാങ്ങാൻ സാധിക്കും. ഇതിനെക്കാൾ വിലകുറച്ചു നമുക്ക് നമ്മുടെ നാട്ടിൽ നിന്നു തന്നെ വാങ്ങാൻ സാധിച്ചേക്കും.

- Sponsored Links -

ഈ ബിസിനസ് നടത്തുവാൻ ആവശ്യമായ ലൈസൻസുകൾ എന്തൊക്കെ എന്ന് നോക്കാം. foscos ലൈസൻസ് അല്ലെങ്കിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. പാക്കർ ലൈസൻസ് ജി എസ് ടി എന്നിവ കൂടി ഉണ്ടെങ്കിൽ മാത്രമേ ഈ ബിസിനസ് ഓൺലൈനായി കൂടി നടത്താൻ സാധിക്കുകയുള്ളൂ.

മെഷീൻ വില 35000 രൂപ. അസംസ്കൃത വസ്തു കിലോ 60 രൂപയിൽ ലഭിക്കും. ഒരു കിലോ നമുക്ക് ഏകദേശം 250 രൂപയോളം വിലയിൽ വിൽക്കാൻ സാധിക്കും. മറ്റു ചിലവുകൾ എല്ലാം കഴിഞ്ഞാലും ഒരു കിലോയിൽ നിന്ന് തന്നെ ഏകദേശം 150 രൂപയോളം ലാഭം കിട്ടും. ഒരു ദിവസം കുറഞ്ഞത് 20 കിലോ വിൽക്കാൻ കഴിഞ്ഞാൽ ഒരു മാസത്തെ ലാഭം ഏകദേശം 90,000 രൂപ. സംരംഭത്തെക്കുറിച്ച് കൂടുതൽ പഠിച്ചതിന് ശേഷം മാത്രം തുടങ്ങുക.

- Sponsored Links -

Leave a Reply