6 ആടുകൾക്ക് 25000 രൂപ ധന സഹായം

- Sponsored Links -

കോവിഡ് 19 പശ്ചാത്തലത്തിൽ കർഷകർ നേരിടുന്ന പ്രതിസന്ധികൾക്ക് കൈത്താങ്ങായി സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ജീവനോപാധി സഹായ പദ്ധതി. ക്ഷീര കർഷകർക്ക് സഹായകമായി ഭക്ഷ്യ സുഭിക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. 77 കോടി രൂപയാണ് ഈ പദ്ധതിക്ക് വേണ്ടി സർക്കാർ മാറ്റി വെച്ചിട്ടുള്ളത്. കിടാരി വളർത്തൽ 15000 രൂപയും തൊഴുത്ത് നിർമാണത്തിന് 25,000 രൂപയും കാലിത്തീറ്റ സബ്സിഡിയായി 6650 രൂപയും ആട് വളർത്തലിന് 25000 രൂപയുമാണ് സബ്സിഡിയായി ലഭിക്കുന്നത്.

11 ഓളം കാര്യങ്ങൾക്ക് വേണ്ടിയാണ് സർക്കാർ സബ്‌സിഡി ലഭിക്കുന്നത്. അത് ഏതൊക്കെയെന്ന് നോക്കാം. വീട്ടു വളപ്പിലെ കോഴി വളർത്തൽ, കന്നു കുട്ടികൾക്ക് ശാസ്ത്രീയ പരിരക്ഷ ഉറപ്പു വരുത്താൻ തീറ്റ സബ്‌സിഡി, കന്നുകാലി ഫാമുകളുടെ ആധുനിക വൽക്കരണം, പശു വളർത്തൽ, കന്നു കുട്ടി വളർത്തൽ തൊഴുത്ത് നിർമാണം, തീറ്റ പുല്ല് ഉത്പാദന പദ്ധതി, ആട്‌ വളർത്തൽ, പന്നി വളർത്തൽ, താറാവ് വളർത്തൽ, കാലിത്തീറ്റ സബ്‌സിഡി എന്നീ പദ്ധതികൾ വഴിയാണ് സബ്‌സിഡി ലഭിക്കുന്നത്.

- Sponsored Links -

വീട്ടു വളപ്പിലെ കോഴി വളർത്തൽ പദ്ധതി വഴി 500 രൂപ, ഒരാൾക്ക് 5 കോഴി വീതം. കന്നു കുട്ടികൾക്ക് ശാസ്ത്രീയ പരിരക്ഷ ഉറപ്പു വരുത്താൻ തീറ്റ സബ്‌സിഡി പദ്ധതി വഴി 1 കന്ന് കുട്ടിക്ക് 1,25,000 രൂപയുടെ സഹായം ആണ്. കന്നുകാലി ഫാമുകളുടെ ആധുനിക വൽക്കരണം , യന്ത്ര വത്കരണത്തിന് വേണ്ടി 1 ലക്ഷം രൂപയുടെ സഹായം. പശു വളർത്തൽ ഒരാൾക്ക് 60,000 രൂപയുടെ സഹായം, 2 പശു വേണം. കന്നു കുട്ടി വളർത്തൽ ഒരാൾക്ക് 15,000 രൂപയുടെ സഹായം, 1 കന്നു കുട്ടി വീതം.

തൊഴുത്ത് നിർമാണം ഒരാൾക്ക് 25 ,000 രൂപയുടെ സഹായം. തീറ്റ പുല്ല് ഉത്പാദന പദ്ധതി ഹെക്ടർ ഒന്നിന് പരമാവധി 30,000 രൂപയുടെ സഹായം, ആട്‌ വളർത്തൽ ഒരാൾക്ക് 25,000 രൂപയുടെ സഹായം, ഒരു യൂണിറ്റിൽ 6 ആടുകൾ. പന്നി വളർത്തൽ, ഒരാൾക്ക് 50 ,000 രൂപയുടെ സഹായം, 10 പന്നികളുള്ള ഒരു യൂണിറ്റിന്. താറാവ് വളർത്തൽ ഒരാൾക്ക് 1200 രൂപയുടെ സഹായം, 10 താറാവ് ഉള്ള ഒരു യൂണിറ്റ്. കാലിത്തീറ്റ സബ്‌സിഡി ഒരാൾക്ക് 6,000 രൂപയുടെ സഹായം, 50 കിലോ തീറ്റ 6 മാസത്തേക്ക്. കൂടുതൽ വിവരങ്ങൾക്ക് അതത് പഞ്ചായത്തിലെ മൃഗാശുപത്രികളുമായി ബന്ധപ്പെടുക

- Sponsored Links -

Leave a Reply