സതേൺ റെയിൽവെയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. പാലക്കാട്, ഷൊർണുർ ഡിവിഷനുകളിൽ ഡോക്ടർ,ഹോസ്പിറ്റൽ അറ്റന്റന്റ് എന്നീ ഒഴിവുകളിലേക്കാണ് അവസരം. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും 10.11.2020 മുൻപായി ഓൺലൈൻ ആയിട്ട് അപേക്ഷകൾ സമർപ്പിക്കാം. യോഗ്യതയുള്ളവരെ കരാർ അടിസ്ഥാനത്തിലാകും നിയമനം നടത്തുന്നത്.
ഡോക്ടർ തസ്തികയിൽ പാലക്കാട് 23 ഒഴിവുകൾ, ഷൊർണുർ 08 ഒഴിവുകൾ, ഹോസ്പിറ്റൽ അറ്റന്റന്റ് തസ്തികയിൽ പാലക്കാട് 02 ഒഴിവുകളും ആണുള്ളത്. ഡോക്ടർ തസ്തികയിൽ 75,000 മുതൽ 95,000 രൂപ വരെയാണ് ശമ്പളം. ഹോസ്പിറ്റൽ അറ്റന്റന്റ് തസ്തികയിൽ 18,000 രൂപയാണ് ശമ്പളം.
ഡോക്ടർ, ഹോസ്പിറ്റൽ അറ്റന്റന്റ് എന്നീ തസ്തികയിലേക്ക് ഇന്റർവ്യൂ നടക്കുന്നത് 13.11.2020 ആണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈൻ ആയിട്ട് അപേക്ഷകൾ സമർപ്പിക്കുക. താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ നിന്നും ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനാസ്സിലാക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by