സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് വഴി 5846 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കി. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) തസ്തികയിലേക്ക് സ്പെറ്റംബർ 7,2020 മുൻപായി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. തസ്തിക സംബന്ധിച്ചുള്ള യോഗ്യത വിവരങ്ങൾ, ഒഴിവുകളുടെ എണ്ണം, ശമ്പളം, അപ്ലിക്കേഷൻ ഫീസ്, അപേക്ഷയ്‌ക്കേണ്ട രീതി തുടങ്ങിയ അറിയാൻ തുടർന്ന് വായിക്കുക.
18 വയസ്സ് മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി. SC/ST വിഭാഗത്തിന് 5 വർഷവും, ഓ.ബി.സി വിഭാഗത്തിന് 3 വർഷവും അംഗവൈകല്യമുള്ളവർക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും. ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും 10,+2 പാസ്സായവർക്കും ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉള്ളവർക്കും അപേക്ഷിക്കാനുള്ള യോഗ്യതയുണ്ട്.
100 രൂപയാണ് അപേക്ഷ ഫീസ്, വനിതകൾക്കും, SC/ST, ESM, വിഭാഗത്തിന് ഫീസില്ല. താല്പര്യമുള്ളവർക്കും നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യത ഉള്ളവർക്കും ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 7 വരെ അപേക്ഷിക്കാവുന്നതാണ്. ഒഫീഷ്യലാണ് നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by