നിങ്ങളുടെ പെണ്‍കുട്ടികളുടെ ഭാവി ഓര്‍ത്ത് ഇനി ടെന്‍ഷന്‍ വേണ്ട. അവരുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയൊക്കെ വളരെയേറെ സാമ്പത്തികം ആവശ്യമുള്ളതാണ്. സാധാരണക്കാരുടെ കാര്യത്തിൽ അവരുടെ മക്കളുടെ വിവാഹവും പഠനവും ഒക്കെ കഴിയുമ്പോൾ മാതാപിതാക്കൾ വലിയ തുക കടക്കാരൻ ആയിരിക്കും. എന്നാൽ ഇതിനുള്ള പരിഹാരമായി കേന്ദ്ര സർക്കാർ രൂപീകരിച്ച പദ്ധതിയാണ് ‘സുകന്യ സമൃദ്ധി യോജന’.
പെൺമക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവ ബുദ്ധിമുട്ടില്ലാതെ നടത്തുവാൻ മാതാപിതാക്കളെ സഹായിക്കാൻ വേണ്ടി കേന്ദ്ര സർക്കാരിന്റെ പദ്ധതിയിൽ നിങ്ങൾക്ക് വിശ്വസിച്ചു ചെരിവുന്നതാണ്. മക്കളുടെ ഭാവി ഓർത്ത് ഇനി ടെൻഷൻ വേണ്ട. പോസ്റ്റ് ഓഫീസ് കേന്ദ്രികരിച്ചുള്ള ഈ പദ്ധതിയിൽ പോസ്റ്റ് ഓഫീസ് വഴിയോ പൊതുമേഖലാ ബാങ്കുകൾ വഴിയോ അക്കൗണ്ട് തുടങ്ങാവുന്നതാണ്.10 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികൾക്കാണ് അവസരം. വർഷത്തിൽ 250 രൂപ മുതൽ ഒന്നര ലക്ഷം വരെ നിക്ഷേപ്പിക്കാവുന്നതാണ്.
21 വർഷം കഴിയുമ്പോൾ നിങ്ങൾ നിക്ഷേപിച്ച വിഹിതവും കേന്ദ്ര സർക്കാരിന്റെ വിഹിതവും ചേർന്ന് നിങ്ങൾക്കൊരു തുക ലഭിക്കും. ഇതു നിങ്ങളുടെ മകളുടെ വിവാഹകാര്യങ്ങൾക്കും വിദ്യാഭ്യാസത്തിനും ഒരു സഹായകം തന്നെയായിരിക്കും. 21 വർഷത്തേക്കാണ് പദ്ധതിയുടെ കാലാവധി, 21 വർഷം കഴിയുമ്പോൾ പണം പിൻവലിക്കാം. അതായത് പ്രതിമാസം 1000 രൂപ നിക്ഷേപിച്ചാൽ 14 വർഷം 168000 രൂപ നിക്ഷേപ്പിക്കേണ്ടി വരും. എന്നാൽ 21 വർഷം കഴിഞ്ഞു നിങ്ങൾക്ക് 6 ലക്ഷം രൂപ വരെ കിട്ടുന്നതാണ്.
ഈ പദ്ധതിയിൽ നല്കുന്ന പലിശനിരക്ക് അനുസരിച്ച് 21വര്‍ഷം നിക്ഷേപിച്ചാല്‍ 22,50,000 രൂപ നിക്ഷേപ്പിക്കാവുന്നതാണ്. പലിശയിനത്തിൽ 41,36,543 രൂപ കൂട്ടി 21 വർഷം അക്കൗണ്ട് പക്വത ആവുമ്പോൾ 64 ലക്ഷം രൂപ വരെ നിങ്ങൾക്ക് കിട്ടുന്നതാണ്. പലിശ നിരക്ക് കേന്ദ്ര സർക്കാർ തീരുമാനം അനുസരിച്ചു മാറിക്കൊണ്ടിരിക്കുമെന്നതിനാൽ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പലിശ നിരക്ക് അനുസരിച്ചു നിക്ഷേപിക്കുക.

by