ഒരു കേന്ദ്ര സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സുവർണ അവസരം. മെയിൽ മോട്ടോർ സർവീസ്, ഹൈദരാബാദ് സ്റ്റാഫ് കാർഡ് ഡ്രൈവർ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് ഓഫ്‌ലൈനെയായി അപേക്ഷയ്ക്കാവുന്നതാണ്. ഓഗസ്റ്റ് 18,2020 മുന്‍പായി അപേക്ഷിക്കുക.
നിലവില്‍ 5 ഒഴിവുകള്‍ സ്റ്റാഫ് കാര് ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികയിൽ. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 19,900 രൂപയാണ് . 18- വയസ്സിനും 27 വയസ്സിനും ഇടയിലുള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. SC / ST വിഭാഗത്തിന് 5 വയസ്സും, ഓ ബി സി വിഭാഗത്തിന് 3 വയസ്സും, അംഗവൈകല്യം ഉള്ളവർക്ക് 10 വയസും ആണ് പര്യാപരിധിയിൽ ഇളവ് ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.
അപേക്ഷിക്കാനുള്ള യോഗ്യത, ലൈറ്റ്, ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം, മോട്ടോർ മെക്കാനിസം അറിഞ്ഞിരിക്കണം, കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം, കൂടാതെ പത്താം ക്ലാസ് പാസായിരിക്കണം.താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ജൂലൈ 22 മുതൽ ഓഗസ്റ്റ് 18,2020 വരെ ഓഫ്‌ലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| അപ്ലിക്കേഷൻ ഫോം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by