കൊച്ചിൻ ഷിപ്യാർഡിൽ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 3 വർഷത്തെ കരാർ അടിസ്ഥാനത്തിൽ 577 ഒഴിവുകളിലേക്കാണ് നിയമനം. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഒക്ടോബർ 10 വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷയ്ക്കാവുന്നതാണ്.
ഫാബ്രിക്കേഷൻ അസിസ്റ്റന്റ് – ഷീറ്റ് മെറ്റൽ വർക്കർ 88 ഒഴിവുകൾ, വെൽഡർ 71 ഒഴിവുകൾ- തസ്തികയിലെക്ക് അപേക്ഷിക്കാനുള്ള യോഗ്യത sslc കൂടാതെ ബന്ധപ്പെട്ട ട്രെഡിൽ ITI സർട്ടിഫിക്കറ്റ്, 3 വർഷത്തെ പ്രവർത്തി പരിചയം.
ഔട്‍ഫിറ്റ് അസിസ്റ്റന്റ് തസ്തികയിൽ ഫിറ്റർ- 31 ഒഴിവുകൾ, മെക്കാനിക് ഡീസൽ 30 ഒഴിവുകൾ, മെക്കാനിക് മോട്ടോർ വെഹിക്കിൾ 6 ഒഴിവുകൾ, ഫിറ്റർ പൈപ്പ് പ്ലംബർ 21 ഒഴിവുകൾ , പൈന്റർ 13 ഒഴിവുകൾ , എലെക്ട്രിഷ്യൻ 63 ഒഴിവുകൾ , ഇലക്ട്രോണിക് മെക്കാനിക് 35 ഒഴിവുകൾ , ഇൻസ്ട്രുമെന്റ് മെക്കാനിക് 65 ഒഴിവുകൾ , ഷൈപ്രൈറ് വുഡ് 15 ഒഴിവുകൾ , മെഷിനിസ്റ് 11 ഒഴിവുകൾ, ഓട്ടോ എലെക്ട്രിഷ്യൻ 2 ഒഴിവുകൾ, അപേക്ഷിക്കാനുള്ള യോഗ്യത SSLC കൂടാതെ ബന്ധപ്പെട്ട ട്രെഡിൽ ITI, 3 വർഷത്തെ പ്രവൃത്തി പരിചയം.
സ്കാഫോൾഡർ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത SSLC, ITI, 2 വർഷത്തെ പ്രവർത്തി പരിചയം. സെമി സ്‌കിൽഡ് റിഗ്ഗർ തസ്തികയിൽ തസ്തികയിൽ 53 ഒഴിവുകൾ ഉണ്ട്.നാലാം ക്ലാസ് ജയിച്ചവർക്കും കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. സ്രാങ്ക് തസ്തികയി അപേക്ഷിക്കാനുള്ള യോഗ്യത ഏഴാം ക്ലാസ്, 5 വർഷത്തെ പ്രവർത്തി പരിചയം. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈൻ ആയിട്ട് അപേക്ഷിക്കുക.നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

by