ശസ്ത്ര സീമ ഭാൽ 2020 പുതിയ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കോൺസ്റ്റബിൾ ട്രഡ്സ്മാനായിയാണ് ഇപ്പോൾ വിളിച്ചിട്ടുള്ളത്. മുഴുവൻ 1522 ഒഴിവുകളാണ് ഇതിൽ ഉള്ളത്. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല അവസരമാണ് ഇത്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, തെരഞ്ഞെടുപ്പ് രീതി എന്നിവയൊക്കെ ചുവടെ നൽകിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ പോലീസ് സേനയായ ശസ്ത്രസീമ ഭാൽ ആണ് ഇപ്പോൾ ചില ഒഴിവുകളിലേക്ക് വിളിച്ചിട്ടുള്ളത്. 21,700 മുതൽ 69,100 വരെയാണ് ശമ്പളം. അപേക്ഷ ഓൺലൈൻ മാത്രമേ സ്വീകരിക്കുള്ളൂ.
കോൺസ്റ്റബിൾ ഡ്രൈവർ തസ്തികളിലേക്കാണ് ആദ്യത്തെ ഒഴിവ്.574 ഒഴിവുകളാണ് ഈ തസ്‌തികൾക്ക് ഉള്ളത്. 21നും 27നും വയസ്സിന്റെ ഇടയിൽ ഉള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസ്സ് പാസായിരിക്കണം അതുപോലെ ഹെവി വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം. കോൺസ്റ്റബിൾ ലബോറട്ടറി അസിസ്റ്റന്റ് ആയിട്ടാണ് അടുത്ത ഒഴിവ്. ആകെ 21 ഒഴിവുകളാണ് ഇതിൽ ഉള്ളത്. 21,700 മുതൽ 69,100 വരെയാണ് ശമ്പളം. 18നും 25നും ഇടയിൽ ഉള്ളവർക്കു ഇതിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസ്സ് പാസായിരിക്കണം. ലബോറട്ടറി കോഴ്സിന്റെ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
കോൺസ്റ്റബിൾ വെറ്റിനറി തസ്‌തികളിലേക്കാണ് മറ്റൊരു ഒഴിവ്. 161 ഒഴിവുകളാണ് ഇതിലേക്കുള്ളത്, 21,700 മുതൽ 69,100 വരെയാണ് ശമ്പളം. 18 നും 25നും വയസ്സിന്റെ ഇടയിൽ ഉള്ളവർക്കു ഇതിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസ്സ് സയൻസ് വിഷയം പഠിച്ചവർക്ക് ഇതിലേക്ക് അപേക്ഷിക്കാം.
കോൺസ്റ്റബിൾ കാർപെന്റെർ, പ്ലംബർ, പൈന്റർ ആകെ 16 ഒഴിവുകളാണ് ഇതിനുള്ളത്. 21,700 മുതൽ 69,100 വരെയാണ് മാസം ശമ്പളം. 18 നും 25നും വയസ്സിന്റെ ഇടയിൽ ഉള്ളവർക്കു ഇതിലേക്ക് അപേക്ഷിക്കാം. 18 നും 23നും വയസ്സിന്റെ ഇടയിൽ ഉള്ളവർക്കു ഇതിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസ്സ് പാസായിരിക്കണം. ഐ ടി ഐ പഠിച്ചിരിക്കണം. രണ്ട് വർഷം പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
കോൺസ്റ്റബിൾ ടെയ്ലർ, കോബ്ബർ, ഗാർഡനർ, കുക്ക്, വാഷർമാൻ, സഫയിൽവാല, വെയ്റ്റർ 745 ഒഴിവുകളാണ് ഇതിനുള്ളത്. 21,700 മുതൽ 69,100 വരെയാണ് മാസ ശമ്പളം. അപേക്ഷ ഫീസ് 100 രൂപയാണ്. എസ് സി/എസ് ടി വിഭാഗകാർക്ക് അപേക്ഷ ഫീസ് ഇല്ല.അപേക്ഷ ഫീസ് ഓൺലൈൻ മാത്രമേ സ്വീകരിക്കുള്ളൂ. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by