വിദേശത്ത് സൗജന്യമായി പഠിക്കാ0 എന്ന് പറയുന്നത് ഒരു വിദ്യാർത്ഥിക്ക് ഏറെ സന്തോഷമായ വാർത്തയാണ്. എന്നാൽ ജർമ്മനിയിൽ സൗജന്യമായി പഠിക്കാൻ അവസരം ലഭിച്ചാൽ എങ്ങനെയിരിക്കും? ജർമ്മനിയിൽ പഠിക്കുന്നവർക്ക് എന്തൊക്കെ ഗുണങ്ങൾ ആണ് എന്ന് നമ്മൾക്ക് നോക്കാം. ജർമൻ വിസ ഉപയോഗിച്ച് കൊണ്ട് യൂറോപ്പിൽ ഉള്ള മറ്റ് രാജ്യങ്ങളിൽ സഞ്ചരിക്കാനും എന്തിന് ഏറെ പഠനത്തിനു ശേഷം അവിടെ തന്നെ ജോലി ലഭ്യമാക്കുവാൻ സാധിക്കും.
ഒരുപാട് നിലവാരമുള്ളതും, ഏറ്റവും നല്ലതുമായ യൂണിവേഴ്സിറ്റികളാണ് അവിടെ ഉള്ളത്. അത് മാത്രമല്ല പഠനത്തിനോടപ്പം തന്നെ പാർട്ട് ടൈം ജോലി നേടാനും സാധിക്കും. പ്രതിമാസം മറ്റ് ചെലവുകൾ കഴിഞ്ഞ് 10000-20000 രൂപവരെ നിങ്ങൾക്ക് സമ്പാദിക്കാൻ സാധിക്കും. അങ്ങനെ നിരവധി ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. എന്നാൽ സൗജന്യ പഠനം ലഭ്യമാക്കാൻ അത്ര എളുപ്പമല്ല.അതിനുള്ള ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ജർമനിയിൽ ഡിഗ്രി പഠനം മൂന്നര വർഷവും പിജി രണ്ട് വര്ഷവുമാണ്. എന്നാൽ ഡിഗ്രീ ലഭ്യമാക്കാൻ പ്ലസ് ടു കൊണ്ട് കാര്യമില്ല. ഇന്ത്യയിൽ നിന്ന് പോകുന്നവർക്ക് ഒരു വർഷം ഫൌണ്ടേഷൻ കോഴ്സ് പഠിച്ചിരിക്കണം.
ഡിഗ്രീ സൗജന്യമാണെങ്കിലും ഈ ഫൌണ്ടേഷൻ കോഴ്സിന് പണം നൽകേണ്ടിയിരിക്കുന്നു.എന്നാൽ പിജി കോഴ്സിന് ഈ കോഴ്സ് ആവശ്യമില്ല പക്ഷേ ആറ് മാസം ജർമൻ ഭാക്ഷ പഠിച്ചിരിക്കണം. അതിനു പണം ചെലവ് ഉണ്ടാവും. ഇംഗ്ലീഷ് മീഡിയവും ജർമൻ മീഡിയം എന്നീ രണ്ട് യൂണിവേഴ്സിറ്റികളാണ് ഉള്ളത്. എന്നാൽ മിക്ക കുട്ടികളും അഡ്മിഷൻ എടുക്കുന്നത് ജർമൻ മീഡിയത്തിലാണ്. കാരണം ഇംഗ്ലീഷ് മീഡിയം അഡ്മിഷൻ ലഭിക്കാൻ ഒരുപാട് പ്രയാസങ്ങൾ ഉണ്ട്.
ഡിഗ്രീ കഴിഞ്ഞവർക്ക് പിജി അ ഡ്മിഷൻ താത്പര്യമുള്ളവർക്ക് ജർമൻ ഭാഷ പഠനത്തിന് ശേഷം ഇംഗ്ലീഷ് മീഡിയം യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ കൊടുക്കുക. കിട്ടിയാൽ ഉടനെ തന്നെ ജോയിൻ ചെയ്തു അവിടെ തുടരാം. അല്ലെങ്കിൽ ജർമൻ മീഡിയത്തിൽ ശ്രെമിക്കുക. ആറ് മാസം മുതൽ ഒരു വർഷം വരെ ജോലി ചെയ്തു വരുമാനം ഉണ്ടാക്കിയതിനു ശേഷമാത്രമേ പഠനം നടത്തുക. ഇനി ഏത് സമയതാണ് ജർമനിയിലേക്കുള്ള അഡ്മിഷൻ നൽകേണ്ടത് എന്നാണ്. സെപ്റ്റംബർ മാർച്ച് എന്നീ മാസങ്ങൾക്കാണ് ഇന്ത്യക്കാർക്ക് ഉള്ളത്. പ്ലസ് ടു, ഡിഗ്രിമൊക്കെ കുറഞ്ഞത് 60% മാർക്ക് കിട്ടിയിരിക്കണം എന്നതാണ് മറ്റൊരു സത്യാവസ്ഥ.

by