രണ്ടര മാസത്തിനുള്ളിൽ തന്നെ രണ്ടര കിലോ തൂക്കം വെയ്ക്കുന്ന സാസോ കോഴി,വീടിന്റെ ടെറസിൽ വിജയകരമായി കോഴി കൃഷി ആരംഭിക്കാം . സ്ഥലമില്ലാത്തതിനാൽ കൃഷി ചെയ്യാൻ കഴിയാത്തവരാണ് സമൂഹത്തിലുള്ള മിക്ക ആളുകളും. എന്നാൽ വീടിന്റെ മുകളിലുള്ള ഭാഗം വെറുതെയിടുന്നവരാണ് നമ്മളിൽ പലരും. അവിടെ ഒരു കോഴി കൃഷി തുടങ്ങിയാൽ എങ്ങനെയിരിക്കും. അത്തരത്തിലുള്ള ഒരു കാര്യമാണ് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത്. സാസോ വിഭാഗത്തിപ്പെട്ട കോഴികളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാവും.
നാടൻ കോഴികളുടെ ചില ഗുണങ്ങളുള്ള ഒരു തരം കോഴിയാണ് സാസോ വിഭാഗം. മുട്ടയുടെ നിറം ബ്രൗൺ ആയിരിക്കും. എന്നാൽ ഇതിന്റെ ഇറച്ചി അത്ര മിനിസവും കട്ടിയുമുള്ളതുമാണ്. പല ഇനത്തിലുള്ള കോഴികൾ കൊണ്ട് ക്രോസ്സ് ചെയ്ത ഉണ്ടാവുന്ന പ്രത്യക തരം വിഭാഗത്തിപ്പെട്ട കോഴികളാണ് സാസോ. പല സ്ഥലങ്ങളിലും നാടൻ കോഴികൾക്ക് പകരം ഈ കോഴികളെ ഉപയോഗിക്കാറുണ്ട്. രണ്ടര മാസമാവുമ്പോൾ തന്നെ രണ്ടര കിലോ തൂക്കമുണ്ടാകും എന്നതാണ് ഈ വിഭാഗത്തിപ്പെട്ട കോഴികളുടെ ഏറ്റവും വലിയ ആകർഷകമായ കാര്യം. മറ്റ് കോഴികളെ അപേക്ഷിച്ചു നോക്കുമ്പോൾ ഈ വിഭാഗത്തിപെട്ടവർക്ക് രോഗങ്ങൾ കുറവായിരിക്കും.
രണ്ടര മാസം വളർത്തി ഇതിനെ വിൽക്കുകയാണെങ്കിൽ 160 രൂപ മുതൽ 180 രൂപവരെ ലഭിക്കുന്നതാണ്. കറുത്തത്, ചാരം, വെള്ള നിറത്തിലുള്ള കോഴികളായിരിക്കും ഇവയെ കാണപ്പെടുന്നത്. ഈ ഇനത്തിപ്പെട്ട കോഴികളുടെ മറ്റൊരു കഴിവാണ് വർഷത്തിൽ 200 മുട്ടകൾ വരെ ഇടാൻ സാധിക്കുമെന്നത്. മുട്ട വിൽക്കൽ ലക്ഷ്യമിട്ടുയിറങ്ങുന്നവർക്ക് ഈ ഇനത്തിലുള്ള കോഴികളെ തെരഞ്ഞെടുക്കാം. എന്നാൽ ഇതിനെക്കാൾ ലാഭമാണ് രണ്ടര മാസം വളർത്തി ഇറച്ചി വിൽക്കുന്നത്. വീടിന്റെ ടെറസിൽ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ലത് സാസോ വിഭാഗത്തിപ്പെട്ട കോഴി കൃഷി തന്നെയായിരിക്കും.

by