കേരള പി.എസ് സി നിരവധി തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിരുന്നു. കേരള സർക്കാർ ജോലി ആഗ്രഹിക്കുന്ന എല്ലാവർക്കും ഇതൊരു നല്ല അവസരം തന്നെയായിരിക്കും. ഔദ്യോഗിക നോട്ടിഫിക്കേഷൻ (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രെജിസ്ട്രേഷൻ ചെയ്തതിന് ശേഷം അപേക്ഷിക്കാവുന്നതാണ്.
വിവിധ ഡിപ്പാർട്മെന്റിലായി ലാസ്റ് ഗ്രേഡ് സെർവന്റ് തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. SC/ST വിഭാഗത്തിന് ഉള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റ് ആണിത്. 16,500 രൂപ മുതൽ 35,700 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. കേരളത്തിലെ വിവിധ ജില്ലകളിലായി 15 ഒഴിവുകളുണ്ട്.
അപേക്ഷകന്റെ പ്രായപരിധി 18 വയസ്സ് മുതൽ 31 വയസ്സ് വരെയായിരിക്കണം.അപേക്ഷകൻ ഏഴാം ക്ലാസ് ജയിച്ചിരിക്കണം, ഡിഗ്രീ പാസാകാത്തവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത.കൂടുതൽ യോഗ്യത വിവരങ്ങൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം www.keralapsc.gov.in എന്ന വെബ്സൈറ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി 30.12.2020 ആണ്.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |

by