കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ചുപൂട്ടിയ സാഹചര്യത്തിൽ നമ്മുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കാതെ വന്നു. ആ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ നടപ്പിലാക്കി. എല്ലാ വിദ്യാർത്ഥികൾക്കും വീട്ടിലിരുന്നു കൊണ്ടുതന്നെ വിദ്യാഭ്യാസം ലഭിക്കുന്നതിനായാണ് ഇതുപോലെ ഓൺലൈൻ ക്ലാസ്സ് നടപ്പിലാക്കിയത്. പക്ഷെ അപ്പോഴും മൊബൈൽ ഫോണും ടിവിയും ലാപ്ടോപ്പും ഒന്നുമില്ലാത്ത നിർധനരായ കുട്ടികൾ ഉണ്ടായിരുന്നു.
ഈയൊരു സാഹചര്യത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും വീട്ടിലിരുന്നു വിദ്യാഭ്യാസം ലഭിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് “വിദ്യാശ്രീ ലാപ്ടോപ്പ് പദ്ധതി”. നിർധനരായ വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചിലവിൽ ലാപ്‌ടോപ്പുകൾ ലഭ്യമാക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. ലളിതമായ തവണകളിലൂടെ ലളിതമായ വ്യവസ്ഥകളിൽ കുടുംബശ്രീ വഴി 1500 രൂപയ്ക്കു ലാപ്ടോപ്പ് ലഭ്യമാക്കുക എന്നതായിരുന്നു ഇതിലൂടെ ചെയ്യുന്നത്. പ്രതിമാസം 500 രൂപ 30 തവണയായി തുക തിരിച്ചടച്ചാൽ മതിയായിരുന്നു.
ഒടുവിൽ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ജനുവരി 31നു മുൻപായി വിദ്യാശ്രീ ലാപ്ടോപ്പ് പദ്ധതിയിൽ പണം മുടക്കിയ നിലവിലുള്ള എല്ലാ ആളുകളിലേക്കും ലാപ്ടോപ്പ് എത്തിക്കാൻ നികുതിവകുപ്പു കെഎസ്എഫ്ഇക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്. ഇതിനിടയിൽ എല്ലാ കമ്പനികളുമായിട്ടും പല ചർച്ചകൾക്കും നിർദേശങ്ങൾക്കും ഒടുവിൽ ജനുവരി 31നു മുൻപായി വിതരണം ചെയ്യാനാണ് തീരുമാനം. അന്തിമ തീരുമാനപ്രകാരം ചിലപ്പോൾ ഒരു കമ്പനിയുടെ ലാപ്‌ടോപ്പുകൾ മാത്രമായിരിക്കും ലഭിക്കുക. ഏറെനാളത്തെ കാത്തിരിപ്പിനു ശേഷമാണു ലാപ്ടോപ്പ് വിദ്യാർത്ഥികളുടെ കൈകളിൽ എത്തിച്ചേരാൻ പോകുന്നത്.
വിദ്യാർത്ഥികൾക്ക് 1500 രൂപ വരെയുള്ള ലാപ്ടോപ്പുകളാണ് നല്കുന്നതെങ്കിലും 1800 രൂപ വരെയുള്ളത് തിരഞ്ഞെടുക്കാൻ സാധിക്കും എന്നാണ് അറിയാൻ കഴിയുന്നത് അങ്ങനെ വരുമ്പോൾ 3000 രൂപയുടെ അധിക ചിലവ് ഉണ്ടാകാം. കൂടുതൽ ഗുണമേന്മയുള്ള ലാപ്‌ടോപ്പുകൾ ലഭിക്കും. സംസ്ഥാന സർക്കാരും ഐ.ടി മിഷനും നിർദ്ദേശിട്ടുള്ള എല്ലാ ആപ്പ്ളിക്കേഷനും ലഭിക്കുന്ന രീതിയിലായിരിക്കും കിട്ടുക.

by